മൂവാറ്റുപുഴയില്‍ റോഡ് നവീകരണത്തിന് 1.50 കോടി രൂപ അനുവദിച്ചു.

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി പൊതുമരാമത്ത് വകുപ്പില്‍ നിന്ന് 1.50 കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. മൂവാറ്റുപുഴ-തേനി റോഡിന്റെ ഭാഗമായ കിഴക്കേക്കര ജംഗ്ഷനില്‍ ഓട നിര്‍മിക്കുന്നതിന് 15 ലക്ഷം രൂപ, മാറാടി-പെരുവംമൂഴി റോഡ് നവീകരണത്തിന് 10 ലക്ഷം രൂപ, വലിയപാടം-മാറാടി റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് 20 ലക്ഷം രൂപയും, അമ്പലംപടി-റാക്കാട് റോഡ് നവീകരണത്തിന് 10 ലക്ഷം രൂപയും, എറണാകുളം-തേക്കടി റോഡിന്റെ മൂവാറ്റുപുഴ ഭാഗത്തെ അറ്റകുറ്റപ്പണികള്‍ക്ക് 15 ലക്ഷം രൂപയും, എം.സി.റോഡിലെ ഓടകളുടെ മുകളിലെ സ്ലാബുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി അഞ്ച് ലക്ഷം രൂപയും, മൈലകൊമ്പ്-മടക്കത്താനം റോഡിന്റെ നവീകരണത്തിന് 20 ലക്ഷം രൂപയും, വാഴക്കുളം-ഏനാനല്ലൂര്‍ റോഡിന്റെ നവീകരണത്തിന് 20 ലക്ഷം രൂപയും, ആനിക്കാട്-ഏനാനല്ലൂര്‍ റോഡിന്റെ നവീകരണത്തിന് 10 ലക്ഷം രൂപയും, വാഴക്കുളം-പാറക്കടവ് റോഡിലെ ഓടനവീകരണത്തിന് ആറ് ലക്ഷം രൂപയും, വാഴക്കുളം ആരക്കുഴ റോഡിലെ ഓട നവീകരണത്തിന് ഏഴ് ലക്ഷം രൂപയും, കൂത്താട്ടുകുളം മാറിക റോഡ് നവീകരണത്തിന് 12 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.

Related News:  വ്യാജഎസ്റ്റിമേറ്റില്‍ കബനി പാലസ് ഉടമയില്‍നിന്നും കെഎസ്ഇബി അനധികൃതമായി 8ലക്ഷം ഈടാക്കി

Read Previous

കര്‍ണാടക ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി: ആദ്യ ലീഡ് ബിജെപിക്ക്‌

Read Next

ശ്രീകുറുംബ ട്രസ്റ്റിന്റെ 24-ാമത് സ്ത്രീധനരഹിത സമൂഹവിവാഹത്തില്‍ 17 യുവതികള്‍ക്ക് മാംഗല്യം

error: Content is protected !!