രജിത് കുമാറിനു സ്വീകരണം നൽകിയ സംഭവം: ഏഴ് പേര്‍ കൂടി അറസ്റ്റില്‍

RJATH KUMAR, WELCOME, ARREST

കൊച്ചി: കൊവിഡ് ജാഗ്രത അവഗണിച്ച് നെടുമ്പാശ്ശേരിയിൽ റിയാലിറ്റി ഷോ മത്സരാർത്ഥി രജിത് കുമാറിനു സ്വീകരണം നൽകിയ സംഭവത്തില്‍ 7 പേർ കൂടി അറസ്റ്റിൽ. സംഭവവുമായ ബന്ധപ്പെട്ട് നെടുമ്പാശ്ശേരി പൊലീസ് ഇതുവരെ 9 പേരെ അറസ്റ്റ് ചെയ്തു. സോണി തോമസ് കറുകുറ്റി, ഫരീറുദ്ദിൻ പെരുമ്പാവൂർ, ബിനു പാലാരിവട്ടം, ക്രിസ്റ്റി ജോൺ പറവൂർ, കിരൺ ജോൺ പറവൂർ അനിൽ കുമാർ മുപ്പത്തടം, വിപിൻ കൊല്ലം എന്നിവരാണ് അറസ്റ്റിലായത്. 34 പ്രതികളെ കൂടി തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയും കര്‍ശന നിരീക്ഷണവും നിലനില്‍ക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് രജിത് കുമാര്‍ ആരാധകര്‍ ഒത്തുകൂടിയ സംഭവം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സംഭവത്തില്‍ സ്വീകരണത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. സ്വീകരണത്തിനെത്തിയവരെ അറസ്റ്റ് ചെയ്യുമെന്ന് പിന്നീട് എറണാകുളം റൂറല്‍ എസ്പിയും വ്യക്തമാക്കി. പിന്നാലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യം രണ്ട് പേരെയും പിന്നീട് 7 പേരെയും അറസ്റ്റ് ചെയ്തു.

Read Previous

കോവിഡ് 19: ചാര്‍ജ് അടയ്ക്കാന്‍ വൈകിയാല്‍ പിഴയില്ല, വൈദ്യുതി മുടക്കില്ലെന്ന് കെഎസ്‌ഇബി

Read Next

മലപ്പുറം സ്വദേശിക‌ളെത്തിയത് ഈ വിമാനങ്ങളില്‍, ഓട്ടോയിലും ബസിലും യാത്രചെയ്തു

error: Content is protected !!