Home Cinema സുശാന്ത് സിങിന്റെ കാമുകി റിയ ചക്രവര്‍ത്തിക്കെതിരായ മയക്കുമരുന്ന് കേസ്; രണ്ട് പേര്‍ കസ്റ്റഡിയില്‍
RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WESITE, ONLINE, DAILY, HEALTH

സുശാന്ത് സിങിന്റെ കാമുകി റിയ ചക്രവര്‍ത്തിക്കെതിരായ മയക്കുമരുന്ന് കേസ്; രണ്ട് പേര്‍ കസ്റ്റഡിയില്‍

by Rashtradeepam Desk

സുശാന്ത് സിങ് രാജ്പുത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിക്ക് എതിരായ മയക്കുമരുന്ന് കേസില്‍ രണ്ട് പേര്‍ നാര്‍കോട്ടിക്ക് കംട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യുടെ കസ്റ്റഡിയില്‍. സിനിമ, സീരിയല്‍ മേഖലകളിലും കഞ്ചാവ് ഉള്‍പടെ മയക്കുമരുന്ന് വിതരണം ചെയ്യുന്നവരാണ് ഇവര്‍. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് എന്‍.സി.ബി വൃത്തങ്ങള്‍ പറഞ്ഞു. ഇവരില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്.

റിയ ചക്രവര്‍ത്തിക്ക് എതിരെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് (ഇ.ഡി) റിയയുടെ മയക്കുമരുന്ന് റാക്കറ്റ് ബന്ധം കണ്ടെത്തിയത്. റിയ നീക്കംചെയ്ത വാട്‌സാപ്പ് ചാറ്റുകള്‍ ഇ.ഡി വീണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇ.ഡി വിവരങ്ങള്‍ കൈമാറുകയും പ്രാഥമിക അന്വേഷണത്തിന് ശേഷം എന്‍.ഡി.പി.എസ് നിയമത്തിലെ 20,22,27,29 വകുപ്പുകള്‍ പ്രകാരം എന്‍.സി.ബി കേസെടുക്കുകയുമായിരുന്നു.

ഗോവയിലെ അഞ്ചുവാനയില്‍ റിസോര്‍ട്ട് നടത്തുന്ന ഗൗരവ് ആര്യയുമായും റിയയും സുശാന്തും മയക്കുമരുന്നുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഗൗരവ് ആര്യയെ ഇ.ഡി തിങ്കളാഴ്ച ചോദ്യം ചെയ്യും. റിയയും സുശാന്തുമായുള്ള പണമിടപാട് സംബന്ധിച്ചാണ് ഇ.ഡിയുടെ ചോദ്യംചെയ്യല്‍.

റിയയെ സി.ബി.െഎ സംഘം വെള്ളിയാഴ്ച 10 മണിക്കുര്‍ ചോദ്യംചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ല. സി.ബി.െഎക്ക് ശേഷം എന്‍.സി.ബിയും റിയയെ ചോദ്യം ചെയ്യുമെന്നാണ് സൂചന.

Related Posts

error: Content is protected !!