വിപ്ലവ മാപ്പിളകവി പി.എം.അലിയാര്‍ ഓര്‍മ്മയായിട്ട് 12വര്‍ഷം

വിപ്ലവ മാപ്പിള കവി പി.എം. അലിയാര്‍ എന്ന പാലത്തിങ്കല്‍ അലിയാര്‍ മൂവാറ്റുപുഴയുടെ കലാ കായിക സാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ നിറസാനിധ്യമായിരുന്നു. 2008ല്‍ മരണം മാടിവിളിക്കും വരെയും തന്റെ പ്രവര്‍ത്തന മണ്ടലങ്ങളിലെ ചെറുതും വലുതുമായ കാര്യങ്ങളിലിടപെട്ടുപോന്ന വ്യക്തിത്വം. ആറു പതിറ്റാണ്ടിലധികം മുവാറ്റുപുഴയുടെ പൊതു സമൂഹത്തില്‍ നിറസാന്നിദ്ധ്യമായിരുന്നു ആലിസഹോദരന്‍മാരിലെ അലിയാര്‍.

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY
ആലിസഹോദരന്‍മാര്‍

മാപ്പിളപ്പാട്ടിന്റെ ശൈലി അവലംബിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ഗാനങ്ങളിലൂടെ ആശയ പ്രചരണം നടത്തുന്നതിന് തുടക്കക്കാരനായത് പി. എം. അലിയാരായിരുന്നു. അതോടെ അലിയാര്‍ ആ രംഗത്തിന്റെ കുലപതിയുമായി. അര നൂറ്റാണ്ട് മുമ്പു് രചിച്ച ”സി.പി. പോയി കോണ്‍ഗ്രസ് വന്നു, കോളറ വസൂരി വന്നു…’ എന്ന മാപ്പിള വിപ്ലവഗാനം എക്കാലത്തേയും ഹിറ്റാണ്. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന കെ.പി.ഏ.സി. നാടകത്തിന്റെ ഇതിവൃത്തം പോലെ രാഷ്ട്രീയ പ്രതിയോഗികള്‍ പോലും അദ്ദേഹത്തിന്റെ വിപ്ലവ ഗാനങ്ങള്‍ ആസ്വദിച്ചു.

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY
മുന്‍ മന്ത്രി കെ.ആര്‍ ഗൗരിയമ്മ വീട് സന്ദര്‍ശിച്ചപ്പോള്‍

1952 ല്‍ സര്‍ സി.പി.രാമസ്വാമി അയ്യര്‍ തിരുവിതാംകൂറില്‍ ഏ. കെ. ജി. യ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ ഏ. കെ. ജി. യ്ക്ക് സ്വീകരണ യോഗം സംഘടിപ്പിച്ചത് കൊച്ചി നഗരത്തിലായിരുന്നു. ആ സ്വീകരണ യോഗത്തില്‍ വിപ്ലവഗാനങ്ങള്‍ ആലപിക്കുവാന്‍ സംഘാടകര്‍ ഏര്‍പ്പെടുത്തിയിരുന്ന അലി സഹോദരന്മാരുടെ സംഘ നായകന്‍ അലിയാര്‍ എ. കെ. ജി. യുമായി അടുത്ത് പരിചയപ്പെടുകയും ആ സുഹൃദ് ബന്ധം തുടര്‍ന്നു പോരുകയും ചെയ്തു. പില്‍ക്കാലത്ത് ഈ ബന്ധമാണ് പാലക്കാട് പാര്‍ട്ടി കോണ്‍ഗ്രസ്സിലും, മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിന്റെ വിവിധ പ്രദേശങ്ങളിലും നൂറുകണക്കിന് വേദികളില്‍ വിപ്ലവഗാനങ്ങള്‍ ആലപിക്കുവാന്‍ അവസരം ഒരുക്കിയത്.

പി.കെവിയോടൊപ്പം

ഇന്ത്യന്‍ പീപ്പിള്‍ തീയേറ്റേഴ്സ് അസ്സോസിയേഷന്‍ (ഇപ്റ്റ), ഇന്‍ഡോ സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റി (ഇസ്‌കസ്) തുടങ്ങിയ കലാ -സാംസ്‌കാരിക സംഘടനകളിലെന്നപോലെ യുവജന ഫെഡറേഷനിലും, അന്തരിച്ച കമ്യൂണിസ്റ്റ് ആചാര്യനും മുന്‍ മുഖ്യമന്ത്രിയുമായ പി. കെ. വാസുദേവന്‍ നായരുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തിലും, അലിയാര്‍ ആദ്യകാലങ്ങളില്‍ ഏറെ സജീവമായിരുന്നു.1960 ല്‍ കേരളം സന്ദര്‍ശിച്ച സോവിയറ്റ് സാംസ്‌കാരിക സംഘത്തിന് മൂവാറ്റുപുഴയില്‍ നല്‍കിയ സ്വീകരണത്തല്‍ ഇസ്‌കസ് ഭാരവായി എന്ന നിലയില്‍ നേതൃത്വം നല്‍കുകയും അലിയാര്‍ രചിച്ച സ്വാഗത ഗാനം ആലപിക്കുകയും ചെയ്തു.

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY
മേള രജത ജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനം കേരള ഗവർണ്ണർ പി. രാമചന്ദ്രൻ നിർവ്വഹിക്കുന്നു..

അന്‍പതുകളില്‍ കേരളക്കരയാകെ അറിയപ്പെട്ടിരുന്ന മുന്‍നിര ക്ലബ്ബുകളായിരുന്ന സിംല മ്യൂസിക്ക് ക്ലബ്ബ്, യുണൈറ്റഡു് ആര്‍ട്ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബു്, മൂവാറ്റുപുഴ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍, സെന്‍ട്രല്‍ ജുമാ മസ്ജിദ് തുടങ്ങിയവയുടെ പ്രസിഡന്റ്, റോട്ടറി ക്ലബ്ബു് ചാര്‍ട്ടര്‍ ട്രഷറര്‍, വൈസ് പ്രസിഡന്റ്, ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസ്സോസിയേഷന്‍ സ്റ്റേറ്റ് സെക്രട്ടറി, ട്രഷറര്‍, റേഷന്‍ ഹോള്‍സെയില്‍ ഡീലേഴ്‌സ്് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.മൂവാറ്റുപുഴയിലെ കലാ കായിക സാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന പരേതതനായ പി. എം. അലിയാര്‍ മേളയുട വൈസ് പ്രസിഡന്റ്, ട്രഷറര്‍, വോയ്‌സ് ഓഫ് മേള ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ ഏതാണ്ട് ഒന്നര പതിറ്റാണ്ട്് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ കോലഞ്ചേരി പി. എം. പൈലിപിള്ളയും പി. എം. അലിയാരും ഉള്‍പ്പെടുന്ന ആറു് അംഗ കോണ്‍ട്രാക്‌റ്റേഴ്‌സ് സംഘമാണ് 1966 ല്‍ പണി പൂര്‍ത്തിയായ ഭൂതത്താന്‍കെട്ടു് ഡാമിന്റെ നിര്‍മ്മാണ ചുമതല വഹിച്ചിരുന്നതെന്നതും ശ്രദ്ദേയമാണ്.

കുടുബം: ഇടപ്പള്ളി വലിയ വീട്ടിൽ പരേതയായ വി. ഐ. ഹാജിറയാണ് ഭാര്യ. മക്കൾ: അഡ്വ.പി.എ. അസീസു് ഹൈക്കോടതി, ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് ലോയേഴ്സ് (ഐ.എ.എൽ) മുൻ കേരള പ്രസിഡൻ്റ്, പി.എ. സഹീർ (അബുദാബി), പി.എ. ഹാരീസ്‌ (പാലത്തിങ്കൽ ഫിലിംസ്), പി.എ. സുബൈർ (ആശ്രയം പ്രവാസി അസ്സോസിയേഷൻ സ്റ്റേറ്റു് പ്രസിഡൻ്റ്), പി.എ. സമീർ (അഡ്മിനിസ്ട്രേറ്റർ നാഷണൽ സ്കൂൾ വെങ്ങോല), ജസീമ മുസ്തഫ, പി.എ. സാജി (സ്റ്റീരിയോ റെൻറൽസ്), പി.എ. ബർസാദ് (മസ്കറ്റ്), പി.എ. അലി സൺ (സ്റ്റീരിയോ ഹൗസ്). മരുമക്കൾ: ഖദീജാക്കുട്ടി (റിട്ട. റീജിയണൽ മനേജർ സ്റ്റേറ്റു് വെയർ ഹൗസിംഗ് കോർപ്പറേഷൻ), റഷീദ (അബുദാബി), റംല, ഷൈല, ഷക്കീല (ഇൻസ്ട്രക്ടർ എം.എ. എഞ്ചിനീയറിംഗ് കോളേജ് കോതമംഗലം), റുക്കിയാബീവി (റിട്ട. തർബിയത്ത് ഹയർ സെക്കൻഡറി സ്കൂൾ), നസീറ, നസീമ (മസ്കറ്റ്), വഹീദ, ഡോ.എം. മുസ്‌തഫ അമലിപ്പുറം (റിട്ട. ഗവ.)

Read Previous

കേരളത്തില്‍ കൊവിഡ് മരണം നാലായി

Read Next

മോഡലിംഗ് വാഗ്ദാനംചെയ്തു 19കാരിയെ പീഡിപ്പിച്ച് പലര്‍ക്കും കാഴ്ചവച്ച തലൈവി ഒടുവില്‍ പിടിയില്‍

error: Content is protected !!