റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്ന് രാണു പാടിക്കയറിയത് ബോളിവുഡിലേക്ക്

സോഷ്യല്‍മീഡിയയുടെ കരുത്ത് എത്രത്തോളമെന്ന് തെളിയിക്കുന്നതാണ് രാണു മൊണ്ടലിന്റെ ജീവിതം. റെയില്‍വേ പ്ലാറ്റ്‌ഫോമിലിരുന്ന് മധുര ശബ്ദത്തില്‍ പാടി ജീവിതമാര്‍ഗ്ഗം കണ്ടെത്തിയിരുന്ന രാണുവിനെ ലോകത്തിന് പരിചയപ്പെടുത്തിയത് സോഷ്യല്‍മീഡിയയാണ്. ഇന്നിതാ രാണു വീണ്ടും പാടുന്നു, ബോളിവുഡ് സിനിമയ്ക്ക് വേണ്ടി. ബോളിവുഡ് നടനും സംഗീത സംവിധായകനും ഗാനരചയിതാവുമായ ഹിമേഷ് രഷാമിയയാണ് രാണുവിനെക്കൊണ്ട് സിനിമയില്‍ പാടിച്ചിരിക്കുന്നത്. ഏക് പ്യാര്‍ കാ നഗ്മാ ഹേ’ എന്ന് പാടിയ രാണു ഇനി ചലച്ചിത്ര പിന്നണിഗായികയാണ്. ഹിമേഷിന്റെ പുതിയ ചിത്രമായ ഹാപ്പി ഹാര്‍ഡിയിലെ `തേരി മേരി കഹാനി’ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് രാണുവിന്റെ അരങ്ങേറ്റം.

https://www.youtube.com/watch?v=RAljPypHQ1U

`ഹാപ്പി ഹാര്‍ഡിയിലെ തേരി മേരി കഹാനി എന്ന ഗാനം ദൈവിക ശബ്ദത്തിനുടമ രാണു മൊണ്ടലിനൊപ്പം റെക്കോര്‍ഡ് ചെയ്തു. എത്തിപ്പിടിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ സ്വപ്‌നങ്ങള്‍ പൂവണിയും…പോസിറ്റീവ് ആയ ഒരു മനോഭാവം ഉണ്ടെങ്കില്‍ സ്വപ്‌നങ്ങള്‍ കയ്യിലൊതുങ്ങും…’റെക്കോര്‍ഡിംഗ് വിഡിയോ പങ്കുവെച്ച് ഹിമേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രാണു പ്ലാറ്റ്‌ഫോമിലും സ്റ്റുഡിയോയിലും പാടുന്ന ഗാനം കൂട്ടിയോജിപ്പിച്ചുളള വിഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഇതിനൊപ്പം തന്നെ അതിശയിപ്പിക്കുന്ന മേക്ക് ഓവര്‍ ചിത്രങ്ങളും വൈറലായി.
വിഡിയോ വൈറലായതോടെ ഈ ഗായികയെ തേടി കൈനിറയെ അവസരങ്ങളാണ് എത്തുന്നത്. സ്വന്തം മ്യൂസിക്കല്‍ ആല്‍ബം വരെ ചെയ്യാന്‍ ഓഫര്‍ ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്തിയവര്‍ പറയുന്നു. മുംബൈ സ്വദേശിയായ ബാബു മൊണ്ടാല്‍ ആണ് ഇവരുടെ ഭര്‍ത്താവ്. ഭര്‍ത്താവിന്റെ മരണശേഷം പാട്ടുപാടിയാണ് ജീവിച്ചുപോന്നത്.

Read Previous

വേ​ഗ​രാ​ജാ​വ് ഉ​സൈ​ന്‍ ബോ​ള്‍​ട്ടി​ന്‍റെ റി​ക്കാ​ര്‍‌​ഡ് ത​ക​ര്‍​ത്ത് പു​തി​യ താ​രോ​ദ​യം

Read Next

മുഖ്യമന്ത്രിയുടേതായി അവിടെ പോയിരിക്ക് എന്ന പ്രയോഗം കൂടി കിട്ടി; വിമര്‍ശനവുമായി വി.ടി ബല്‍റാം