മതംപറഞ്ഞുള്ള പൗരത്വം ഭരണഘടനയെ തകര്‍ക്കാന്‍: പി.പി തങ്കച്ചന്‍

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

പെരുമ്പാവൂര്‍: മതംപറഞ്ഞ് പൗരത്വം നല്‍കല്‍ രാജ്യത്തിന്റെ ഭരണഘടനാമൂല്യങ്ങളെ തകര്‍ക്കാനുള്ള നീക്കമാണെന്ന് മുന്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിയാവണം പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം നയിക്കാനെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനസംരക്ഷിക്കാനായി ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന സംസ്‌ക്കാര സാഹിതി കാവല്‍യാത്രക്ക് എറണാകുളം ജില്ലാതല സ്വീകരണം കുറുപ്പംപടിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. മതം പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്നത് രാജ്യത്തെ തകര്‍ക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILYനരേന്ദ്രമോഡി സര്‍ക്കാരിന്റെ ബി ടീമായാണ് പിണറായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജാഥാ ക്യാപ്റ്റന്‍ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.പൗരത്വ നിയമത്തിനായി വാദിക്കുന്ന ഗവര്‍ണറെ തിരിച്ചുവിളിക്കാനുള്ള പ്രതിപക്ഷത്തിന്റെ പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ഒത്തുകളി പുറത്തായെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍.എസ്എസിന്റെ ഏജന്റുമാരായ ഗവര്‍ണര്‍മാര്‍ക്കെതിരെ മമത ബാനര്‍ജിയും അരവിന്ദ് കെജ്രിവാളും നാരായണസ്വാമിയും തന്റേടത്തോടെ നിലപാടെടുക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ പിണറായിക്ക് മുട്ടിടിക്കുകയാണെന്നും ആരോപിച്ചു. നിയോജകമണ്ഡലം ചെയര്‍മാന്‍ ഇ.വി നാരായണന്‍ ആധ്യക്ഷം വഹിച്ചു. കെ.പിസി.സി വൈസ് പ്രസിഡന്റ് കെ.പി ധനപാലന്‍, ജനറല്‍ സെക്രട്ടറിമാരായ മാത്യു കുവല്‍നായടന്‍, ടി.എം സക്കീര്‍ഹുസൈന്‍, സംസ്‌ക്കാര സാഹിതി ജനറല്‍ കണ്‍വീനര്‍ എന്‍.വി പ്രദീപ്കുമാര്‍, സംസ്ഥാനഭാരവാഹികളായ ജോണ്‍ പി മാണി, അനി വര്‍ഗീസ്, വൈക്കം ഷിബു, ശ്രീമൂലനഗരം മോഹനന്‍, മോഹന്‍ജി വെണ്‍പുഴശേരി, ജില്ലാ ചെയര്‍മാന്‍ എച്ച്. വില്‍ഫ്രഡ്, പി.എസ് നജീബ്, ബിജോയ് വര്‍ഗീസ്, അജിത് കടമ്പാട് പ്രസംഗിച്ചു. ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ‘ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍’ തെരുവ് നാടകവും അരങ്ങേറി.

Related News:  ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത് അടിസ്ഥാന സൗകര്യം ഒരുക്കാതെ:മുല്ലപ്പള്ളി

Read Previous

Due diligence on the client side | ideals virtual data room

Read Next

വനിതാ ടെക്കി അമ്മയെ കുത്തിക്കൊന്ന സംഭവം; യുവതിക്കായി വല വിരിച്ച്‌ പൊലീസ്

error: Content is protected !!