റിലയന്‍സ് ഫുട്‌ബോള്‍; തര്‍ബിയത്ത് സ്‌കൂള്‍ ജേതാക്കള്‍

THARBIYATH SCHOOL,FOOTBALL,RASHTRADEEPAM

മൂവാറ്റുപുഴ : റിലയന്‍സ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സ്‌കൂള്‍ ഫുട്ബോള്‍ -ഇടുക്കി സോണ്‍ മത്സരങ്ങളില്‍ തര്‍ബിയത്ത് ട്രസ്റ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജേതാക്കളായി. സീനിയര്‍ ,ജൂനിയര്‍ വിഭാഗങ്ങളിലാണ് സ്‌കൂള്‍ ചാമ്പ്യന്മാരായത്. തൊടുപുഴ സോക്കര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ മുതലക്കോടം സെന്റ് ജോര്‍ജ് എച്ച്എസിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലും സീനിയര്‍ വിഭാഗത്തില്‍ കുടയത്തൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കുമാണ് സ്‌കൂള്‍ പരാജയപ്പെടുത്തിയത്.

Read Previous

എണ്‍പതുകളിലെ സൂപ്പർ താരങ്ങളുടെ റീയൂണിയൻ : ചിത്രങ്ങൾ കാണാം

Read Next

ശബരിമലയില്‍ നിന്ന് വിതരണം ചെയ്ത അരവണയില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്ന ആരോപണം; എഡിജിപി അന്വേഷിക്കും

error: Content is protected !!