സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജ മരണ വാര്‍ത്തക്കെതിരെ പ്രതികരിച്ച്‌ നടി രേഖ രംഗത്ത്

തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യം നടി രേഖ മരിച്ചു എന്ന വ്യാജവാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. മീശ മച്ചാന്‍ എന്ന തമിഴ് യൂട്യൂബ് ചാനല്‍ ആണ് ഈ വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍. 10 ലക്ഷം ആളുകളാണ് ഈ വാര്‍ത്ത കണ്ടത്. സംഭവം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയം ആയതോടെ നടി രേഖ തന്നെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്ന ഇത്തരം യൂട്യൂബ് ചാനലുകള്‍ക്ക് നിയന്ത്രണം കൊണ്ടു വരുന്നതില്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അനാവശ്യമായ ഇത്തരം വിഷയങ്ങളിലൂടെ വ്യാജവാര്‍ത്ത നിര്‍മ്മിക്കുന്നവര്‍ അതിലൂടെ വലിയ വരുമാനം കണ്ടെത്തുന്നുണ്ടെന്നും നടി രേഖ തുറന്നു പറഞ്ഞു.താന്‍ മരിച്ചുപോയി എന്ന വാര്‍ത്ത അറിഞ്ഞു നിരവധി പേരാണ് തന്നെ വിളിച്ചതെന്നും രേഖ മരിച്ചു പോയോ എന്ന് വിളിച്ച്‌ ചോദിച്ചവരോട് അതെ രേഖ മരിച്ചുപോയി ഈ സംസാരിക്കുന്നത് രേഖയുടെ പ്രേതമാണെന്ന് താന്‍ പറഞ്ഞു എന്നും രേഖ തുറന്നു പറഞ്ഞു. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച കഴിഞ്ഞ താന്‍ വളരെ സന്തോഷവതിയാണ് എന്നും ഭര്‍ത്താവും മക്കളുമൊത്ത് മനോഹരമായി ജീവിക്കുന്ന തനിക്ക് നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ നേടണമെന്നാണ് ആഗ്രഹമെന്നും അങ്ങനെയുള്ള തന്നെ ഇത്തരം വ്യാജ വാര്‍ത്തകളില്‍ കുടുക്കരുത് എന്നും നടി പ്രതികരിച്ചു. ചന്ദ്രമൗലി സംവിധാനം ചെയ്ത 100% കാതല്‍ എന്ന ചിത്രത്തിലെ ഓഡിയോ ലോഞ്ചിങ്ങിനിടയിലാണ് നടി രേഖ വ്യാജ മരണ വാര്‍ത്തക്കെതിരെ പ്രതികരിച്ചത്.

 

ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന തമിഴ് സിനിമ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച നടി രേഖക്ക് വിവിധ മേഖലകളില്‍ നിന്നും മികച്ച പിന്തുണയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ടോവിനോ നായകനായെത്തുന്ന എടക്കാട് ബറ്റാലിയന്‍ 60 എന്ന ചിത്രത്തില്‍ ടോവിനോ തോമസിന്റെ അമ്മയാണ് രേഖ എത്തുന്നത്.

Avatar

Rashtradeepam Desk

Read Previous

പേര്‍ളി മാണിയെ സമീപിച്ച്‌ ബിജെപി?

Read Next

പാർക്കിംഗിനെച്ചൊല്ലിയുണ്ടായ തർക്കം: ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്ന സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ

error: Content is protected !!