വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് ലഘൂകരിക്കണം: ഡീന്‍കുര്യാക്കോസ് എം പി

മൂവാറ്റുപുഴ:വിദ്യാഭ്യാസ ലോണുകളുടെ പലിശനിരക്കള്‍ കുറയ്ക്കുന്നതിനും സ൪ഭാസി  നിയമം പ്രയോഗിക്കുന്നതില്‍ നിന്ന് ബാങ്കുകളെ തടയുന്നതിനും കേന്ദ്ര സ4ക്കാ4 അടിയന്തിരമായി ഇടപെടണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ലോക് സഭയില്‍ ആവശ്യപ്പെട്ടു.

സാമ്പത്തീകമായി പിന്നോക്കം നില്ക്കുന്ന വിദ്യാ4ത്ഥികള്‍ക്ക് വിദ്യാഭ്യാസലോണുകള്‍ അനുവദിക്കാന്‍ പലപ്പോഴും ബാങ്കുകള്‍തയ്യാറാകുന്നില്ല. ലോണുകള്‍ അനുവദിക്കുന്നതിന് വ്യത്യസ്തമായ മാനദണ്ഢങ്ങളാണ് വിവിധ ബാങ്കുകള്‍ സ്വീകരിക്കുന്നത്. ദേശസാല്കൃത ബാങ്കുകള്‍സ്വീകരിക്കുന്നതി ല്‍ നിന്നും വ്യത്യസ്തമായ നടപടിക്രമങ്ങളാണ് സ്വകാര്യബാങ്കുകളും ഷെഡ്യൂള്ഡ് ബാങ്കുകളും സ്വീകരിക്കുന്നത്. കോളാക്ടറല്‍ സെക്യൂരിറ്റി ബാങ്കുകള്‍ ആവശ്യപ്പെടുന്നത് മൂലം സാമ്പത്തീകമായി പിന്നോക്കമുള്ളവ4ക്ക് ലോണുകള്‍ലഭിക്കുന്നില്ല. ഇക്കാര്യത്തില്‍ കേന്ദ്രസ4ക്കാ4 അടിയന്തിരമായി ഇടപെടണം. ലോണുകള്‍ ലഭിക്കുന്നതിന്റെ നടപടികൃമങ്ങള്‍ ഏകീകരിക്കണം. കൊളാക്ടറല്‍ സെക്യൂരിറ്റി ആവശ്യപ്പെടുന്നതില്‍ നിന്നും ബാങ്കുകളെ തടയുന്നതിന് ആവശ്യമായ നടപടികള്‍സ്വീകരിക്കണം. സാമ്പത്തീകമായി പിന്നില്‍ നില്ക്കുന്നവ4ക്ക് സഹായകരമായമായ കുറഞ്ഞ പലിശ നിരക്കില് ഈടില്ലാതെ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കണമെന്ന് ഡീന്‍കുര്യാക്കോസ് എം പി ലോക് സഭയിലെ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു.

11 RDads Place Your ads small

Avatar

News Editor

Read Previous

പെട്രോളിനും ഡീസലിനും സ്വര്‍ണത്തിനും വില കൂടും

Read Next

ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചു സ്‌കൂട്ടറിനു പിന്നിലിരുന്ന് യാത്രചെയ്യുകയായിരുന്ന പ്‌ളസ്ടൂ വിദ്യാര്‍ത്ഥിനി മരിച്ചു.

error: Content is protected !!