റിസര്‍വ് ബാങ്ക് 2000 രൂപ നോട്ട് പിന്‍വലിക്കുന്നില്ല

ദില്ലി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ട് പിന്‍വലിക്കുന്നുവെന്ന വ്യാജസന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. 2020 ജനുവരി ഒന്ന് മുതല്‍ പുതിയ 1000 രൂപ നോട്ട് നിലവില്‍ വരുമെന്നും അതിനാല്‍ 2000 രൂപ നോട്ട് റിസര്‍വ് ബാങ്ക് പിന്‍വലിക്കുകയാണെന്നുമുള്ള സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഒക്ടോബര്‍ പത്തിന് ശേഷം 2000 രൂപ നോട്ട് മാറ്റാനാകില്ലെന്ന സന്ദേശമാണ് ആദ്യം പ്രചരിച്ചത്. പിന്നീടും വ്യാജ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. 2000 രൂപ നോട്ട് ബാങ്കില്‍ നല്‍കി മാറ്റിയെടുക്കണമെന്നാണ് വ്യാജ സന്ദേശങ്ങളുടെ കാതല്‍. 10 ദിവസത്തില്‍ 50,000 രൂപമാത്രമേ മാറ്റാന്‍ സാധിക്കൂ എന്നും ഇത്തരം സന്ദേശങ്ങള്‍ പറയുന്നുണ്ട്.

എന്നാല്‍ ഇത്തരം പ്രചരങ്ങള്‍ വിശ്വസിക്കരുതെന്നും, 2000 നോട്ട് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും എടുത്തിട്ടില്ലെന്നുമാണ് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. റിസര്‍വ് ബാങ്ക് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

Avatar

Rashtradeepam Desk

Read Previous

സിലിയുടെ മരണം ജോളി നടപ്പാക്കിയത് ഷാജുവിന്റെ അറിവോടെയെന്ന് സിലിയുടെ സഹോദരൻ

Read Next

ഹിന്ദു യുവതിക്കൊപ്പം സിനിമ കണ്ട മുസ്ലിം യുവാവ് മർദ്ദിക്കപ്പെട്ട സംഭവം: പ്രതികൾ കുറ്റക്കാരെന്ന് കോടതി

error: Content is protected !!