റിസര്‍വ്ബാങ്ക് റിപ്പോനിരക്ക് 0.40 ശതമാനം കുറച്ചു

shakthidas kanth, rbi

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.40 ശതമാനം കുറച്ചു. രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് റിപ്പോ നിരക്ക് കുറച്ചതെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ഇതോടെ റിപ്പോ നിരക്ക് നാലുശതമാനമായി. റിവേഴ്‌സ് റിപ്പോ നിരക്ക് 3.75ശതമാനത്തില്‍നിന്ന് 3.35ശതമാനമാക്കിയും കുറച്ചു. വായ്പാ തിരി ച്ചടവുകള്‍ക്കുള്ള മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടുകയും ചെയ്തിട്ടുണ്ട്. വിവിധ മേഖലകള്‍ക്കായി ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ പലിശയില്‍ കാര്യമായ കുറവും വരുത്തും. പണലഭ്യത ഉറപ്പുവരുത്താനും നടപടിയായിട്ടുണ്ട്. പണപ്പെരുപ്പ നിരക്കില്‍ കാര്യമായ വ്യതി യാനമില്ലെന്നും കയറ്റുമതി 30വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണെന്നും 2020-21ലെ വളര്‍ച്ച നെഗറ്റീവിലെത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു. എട്ടുലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആര്‍ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോള സമ്പദ്ഘടന മാന്ദ്യത്തിലൂടെയാണ് കടുന്നുപോകുന്നതെന്നും അദേഹം വ്യക്തമാക്കി.

Read Previous

മോഡലിംഗ് വാഗ്ദാനംചെയ്തു 19കാരിയെ പീഡിപ്പിച്ച് പലര്‍ക്കും കാഴ്ചവച്ച തലൈവി ഒടുവില്‍ പിടിയില്‍

Read Next

ജോര്‍ദാനില്‍ കുടുങ്ങിയ സിനിമ സംഘം കൊച്ചിയിലെത്തി

error: Content is protected !!