അശ്ലീല ദൃശ്യം കാണിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അഞ്ച് പേര്‍ ബലാത്സംഗം ചെയ്തു

MUMBAI, RAPE

മുംബൈ: ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് അധ്യാപകരടക്കം അഞ്ച് പേര്‍ പിടിയില്‍. നന്ദെഡ് ജില്ലയിലാണ് സംഭവം. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിടിയിലാവര്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സാംസ്കാരിക പരിപാടിയുടെ വീഡിയോ കാണിക്കാനാണെന്ന് പറഞ്ഞ് അധ്യാപകരും കൂട്ടുകാരും വിദ്യാര്‍ത്ഥിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയി അശ്ലീല ചിത്രം കാണിച്ചുകൊടുത്ത് അഞ്ച് പേര്‍ ബലാത്സംഗം ചെയ്തു. കുട്ടി ബോധരഹിതയായപ്പോള്‍ ഇവര്‍ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു.

തിരിച്ചിലില്‍ മാതാപിതാക്കളാണ് കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അമ്മ ആദ്യം പ്രധാനാധ്യപകനോട് പരാതിപ്പെട്ടു. എന്നാല്‍, പൊലീസില്‍ പരാതിപ്പെടാന്‍ പ്രധാനാധ്യാപാകന്‍ വിസ്സമ്മതിച്ചു. അമ്മയോട് പൊലീസില്‍ പരാതിപ്പെടില്ലെന്ന് പ്രതിജ്ഞയെടുപ്പിച്ചാണ് പ്രധാനാധ്യാപകന്‍ വിട്ടതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, സംഭവം പൊലീസ് അറിഞ്ഞ് നേരിട്ടെത്തി മാതാപിതാക്കളില്‍ നിന്ന് മൊഴിയെടുക്കുകയും പരാതി എഴുതി വാങ്ങുകയും ചെയ്തു.

Read Previous

മംഗളൂരു വിമാനത്താവളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവം; പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്

Read Next

പൗരത്വ ബില്ലിനെതിരെ വേറിട്ട പ്രതിഷേധം;കലാ – പ്രധിഷേധ രാവ്

error: Content is protected !!