ലോക്ക്ഡൗണില്‍പ്പെട്ട പതിനാറുകാരിയെ കൂട്ടബലാല്‍സം​ഗം ചെയ്തു

rape, mumbai, police, docter

റാഞ്ചി : ലോക്ക്ഡൗണില്‍പ്പെട്ട പതിനാറുകാരി ജാര്‍ഖണ്ഡില്‍ കൂട്ടബലാല്‍സംഗത്തിനിരയായി. സുഹൃത്ത് ഉള്‍പ്പെടെ ഒന്‍പതു പേര്‍ അറസ്റ്റിലായി. ജാര്‍ഖണ്ഡിലെ ധുംക ജില്ലയിലാണ് സംഭവം. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഹോസ്റ്റല്‍ പൂട്ടിയതോടെ സുഹൃത്തിനൊപ്പം വീട്ടിലേക്കു പോയ പെണ്‍കുട്ടിയാണ് ബലാല്‍സംഗത്തിന് ഇരയായത്. വഴിയില്‍ വച്ച്‌ സുഹൃത്ത് മറ്റുള്ളവരെ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഈ മാസം 24 നായിരുന്നു സംഭവം. ഹോസ്റ്റല്‍ പൂട്ടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി രക്ഷിതാവിനെ വിളിച്ച്‌ വിവരം പറഞ്ഞിരുന്നെങ്കിലും പെണ്‍കുട്ടിയുടെ പിതാവിന് സമയത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി അടുത്ത സുഹൃത്തിന്റെ സഹായം തേടിയത്.

ലോക്ഡൗണിനിടെ ദേശീയപാതയിലൂടെ പോകുന്നത് അപകടമാണെന്ന് പെണ്‍കുട്ടിയെ ധരിപ്പിച്ച പ്രതി ആള്‍സഞ്ചാരമില്ലാത്ത മറ്റൊരു വഴിയിലൂടെ പെണ്‍കുട്ടിയെ കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റോഡില്‍ പൊലീസ് പരിശോധന ഉണ്ടെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചത്. വിജനമായ സ്ഥലത്തു വാഹനം നിര്‍ത്തി തന്നെ കീഴ്പ്പെടുത്തുകയായിരുന്നുവെന്നും സുഹൃത്തുക്കളെ വിളിച്ചു വരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാതായും പെണ്‍കുട്ടി മൊഴി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Read Previous

മ​ട​ങ്ങി​യെ​ത്തി​യ പ്ര​വാ​സി​ക​ള്‍ 15 ല​ക്ഷം: പ​ല​രും ക്വാ​റ​ന്‍റൈ​നി​ലല്ലെന്ന് റിപ്പോർട്ട്

Read Next

കേരളത്തിൽ കൊവിഡ് മരണം; കൊച്ചിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു

error: Content is protected !!