വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​തി​ഷേ​ധി​ക്കാ​നും പ​ഠി​പ്പു മു​ട​ക്കാ​നും അ​വ​കാ​ശ​മു​ണ്ടെ​ന്ന് ചെ​ന്നി​ത്ത​ല

ramesh chennithala, students strike, high court

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍​ക്ക് പ്ര​തി​ഷേ​ധി​ക്കാ​നും പ​ഠി​പ്പു മു​ട​ക്കാ​നും അ​വ​കാ​ശ​മു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ലാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​പ്പ് മു​ട​ക്കി​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ ഹൈ​ക്കോ​ട​തി വി​ധി​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന ത​ന്നെ ഉ​റ​പ്പു ന​ല്‍​കു​ന്ന​താ​ണ്. ചി​ല ഘ​ട്ട​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠി​പ്പു മു​ട​ക്കേ​ണ്ടി വ​രും. ഇ​തെ​ല്ലാം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നി​ഷേ​ധി​ക്കു​ന്ന​തി​നോ​ട് യോ​ജി​ക്കാ​ന്‍ ക​ഴി​യി​ല്ല. എ​ന്നാ​ല്‍ ക​ലാ​ല​യ​ങ്ങ​ളി​ല്‍ അ​ക്ര​മ​ങ്ങ​ളും വി​ധ്വം​സ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തു​ന്ന​തി​നോ​ട് യോ​ജി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Read Previous

ന​വാ​സ് ഷെ​രീ​ഫ് ഒ​ളി​ച്ചോ​ട്ട​ക്കാ​ര​നെ​ന്ന് പ്ര​ഖ്യാ​പി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍

Read Next

അഞ്ച് രൂപ നല്‍കാത്തത് ചോദ്യം ചെയ്തു: ഓട്ടോഡ്രൈവറെ ജീവനക്കാര്‍ തല്ലിക്കൊന്നു

error: Content is protected !!