Home Be Positive ഞാന്‍ അപ്പൂപ്പനായി; കുടുംബത്തില്‍ പുതിയ അംഗം, സന്തോഷം പങ്കിട്ട് ചെന്നിത്തല
RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WESITE, ONLINE, DAILY, HEALTH

ഞാന്‍ അപ്പൂപ്പനായി; കുടുംബത്തില്‍ പുതിയ അംഗം, സന്തോഷം പങ്കിട്ട് ചെന്നിത്തല

by Rashtradeepam Desk

രാഷ്ട്രീയ തിരക്കുകള്‍ക്കിടെ വ്യക്തിപരമായ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുടുംബത്തിലെ പുതിയ അംഗം എത്തിയതിന്റെ സന്തോഷമാണ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. മകന്‍ ഡോ. രോഹിത്തിനും മരുമകള്‍ ഡോ. ശ്രീജയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. രാഷ്ട്രീയ തിരക്കുകള്‍ക്കിടെ വ്യക്തിപരമായ ഒരു സന്തോഷം എന്ന കുറിപ്പോടെ രമേശ് ചെന്നിത്തല തന്നെയാണ് കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തിയത്.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

വ്യക്തിപരമായി ഒരു സന്തോഷവാര്‍ത്ത. ഞങ്ങളുടെ കുടുംബത്തില്‍ ഒരു പുതിയ അംഗം എത്തി. മകന്‍ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ് പുതിയ അംഗം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്‌നേഹപൂര്‍വ്വം അറിയിക്കുന്നു.

https://www.facebook.com/rameshchennithala/posts/3681916271866852

Related Posts

error: Content is protected !!