flood top

അ​മി​ത് ഷാ​യു​ടെ റാ​ലി​ക്കി​ടെ വ്യാ​പ​ക ഏ​റ്റു​മു​ട്ട​ല്‍

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യു​ടെ റാ​ലി​ക്കു പി​ന്നാ​ലെ കോ​ല്‍​ക്ക​ത്ത​യി​ല്‍ വ്യാ​പ​ക സം​ഘ​ര്‍​ഷം. അ​മി​ത് ഷാ​യു​ടെ റോ​ഡ് ഷോ​യ്ക്കി​ടെ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന പ്ര​വ​ര്‍​ത്ത​ക​രും ബി​ജെ​പി അ​നു​കൂ​ല വി​ദ്യാ​ര്‍​ഥി​ക​ളും ഏ​റ്റു​മു​ട്ടി.

ബി​ന്ധാ​ന്‍ സ​രാ​ണി കോ​ള​ജി​ന് സ​മീ​പ​മാ​ണ് സം​ഘ​ര്‍​ഷം ഉ​ട​ലെ​ടു​ത്ത​ത്. അ​മി​ത് ഷാ​യു​ടെ റാ​ലി​യി​ലെ വാ​ഹ​ന​ത്തി​നു നേ​രെ കാ​ന്പ​സി​ല്‍​നി​ന്ന് ക​ല്ലേ​റു​ണ്ടാ​യി. കോ​ള​ജ് ഹോ​സ്റ്റ​ലി​നു പു​റ​ത്തു തീ​യി​ടു​ക​യും ചെ​യ്തു.

Related Posts
1 of 1,098

കാ​ന്പ​സി​ല്‍​നി​ന്ന് അ​മി​ത് ഷാ ​ഗോ ബാ​ക്ക് മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​യ​ര്‍​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യി ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ജ​യ് ശ്രീ​റാം മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. പി​ന്നാ​ലെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ക്ര​മാ​സ​ക്ത​രാ​യി. അ​വ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ക്കു​ക​യും വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു.

മ​ധ്യ കോ​ല്‍​ക്ക​ത്ത​യി​ല്‍​നി​ന്ന് നോ​ര്‍​ത്ത് കോ​ല്‍​ക്ക​ത്ത​യി​ലെ വി​വേ​കാ​ന​ന്ദാ ഹൗ​സ് വ​രെ​യാ​ണ് അ​മി​ത് ഷാ ​റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. വൈ​കി​ട്ട് നാ​ലു മ​ണി​യോ​ടെ​യാ​ണു റാ​ലി ആ​രം​ഭി​ച്ച​ത്.

Subscribe to our newsletter
11 RDads Place Your ads small

Leave A Reply