നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കുന്ന രാജ്യസഭാ എംപിമാർ ശ്രദ്ധിക്കുക

rajyasabha, protest

ന്യൂഡല്‍ഹി: നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു സഭാ നടപടികള്‍ തടസപ്പെടുത്തുന്ന രാജ്യസഭാംഗങ്ങള്‍ എം.പിമാര്‍ ഇനി ജാഗ്രത പാലിക്കണം. നടുത്തളത്തില്‍ പ്രതിഷേധിക്കുന്നവരെ ഉടന്‍ സസ്‌പെന്‍ഡ്‌ ചെയ്യാനും വോട്ടവകാശം ഇല്ലാതാക്കാനും ചട്ടം പരിഷ്‌കരിക്കണമെന്നു രാജ്യസഭാ പാനല്‍ നിര്‍ദേശിച്ചു. പ്രധാനപ്പെട്ട പല ചര്‍ച്ചകളും ഇത്തരം നടുത്തളത്തിലെ പ്രതിഷേധം മൂലം നിര്‍ത്തിവെക്കേണ്ടി വന്നിട്ടുണ്ട്.

ആവശ്യത്തിനും അനാവശ്യത്തിനും പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാണ് പുതിയ തീരുമാനം.രാജ്യസഭാ മുന്‍ സെക്രട്ടറി ജനറല്‍ വി.കെ. അഗ്‌നിഹോത്രി, മുന്‍ നിയമമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ദിനേഷ്‌ ഭരദ്വാജ്‌ എന്നിവരടങ്ങിയ രണ്ടംഗ സമിതിയാണ്‌ ഇന്നലെ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിനു ശിപാര്‍ശ സമര്‍പ്പിച്ചത്‌.

Read Previous

പാ​ച​ക വാ​ത​ക വി​ല അ​ടു​ത്ത മാ​സം കു​റ​ഞ്ഞേ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി

Read Next

അനധികൃത സ്വത്ത് സമ്പാദന കേസ്: വിഎസ്ശിവകുമാർ എംഎൽഎയുടെ വീട്ടിൽ വിജിലൻസിന്റെ പതിനാല് മണിക്കൂർ നീണ്ട റെയ്ഡ്

error: Content is protected !!