കേരളത്തില്‍ രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് ആഗസ്റ്റില്‍ നടക്കും

parliament

കേരളത്തില്‍ രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് ആഗസ്റ്റില്‍ നടക്കും. ആഗസ്റ്റ് 24 നാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. എം. പി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് കേരളത്തില്‍ രാജ്യസഭാ സീറ്റിലുണ്ടായ ഒഴിവിലേക്കാണ് പുതിയ തിരഞ്ഞെടുപ്പ്. കേരളത്തിന് പുറമെ യു പിയില്‍ നിന്നുള്ള ബേനിപ്രസാദ് വര്‍മയുടെ മരണത്തെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ആഗസ്റ്റ് ആറിന് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങും. ആഗസ്റ്റ് 13 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 14 നാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 17ന് അവസാനിക്കും. 24ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയായിരിക്കും തിരഞ്ഞെടുപ്പ്.

Read Previous

ജയില്‍ പെട്രോള്‍ പമ്പ് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

Read Next

മത്സ്യം വളര്‍ത്തല്‍ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

error: Content is protected !!