രാജ്യസഭയിലും ബിജെപി വലിയ ഒറ്റകക്ഷിയായി

രാജ്യസഭയിലെ വോട്ടിന്റെ ഫലം വന്നതൊടെ ലോക്‌സഭക്ക് ഒപ്പം രാജ്യസഭയിലും ബിജെപി വലിയ ഒറ്റകക്ഷിയായി. ഇതോടെ എന്‍ഡിഎ യുടെ അംഗബലം 111 ആയി. സര്‍ക്കാരിനെ പിന്തുണക്കുന്ന ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ക്ക് 30ല്‍ അധികം സീറ്റും രാജ്യസഭയില്‍ ഉണ്ട്.

ഇന്നലെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ മാത്രമാണ് കോണ്‍ഗ്രസ് നേട്ടം ഉണ്ടാക്കിയത്. അതേസമയം, മലയാളിയും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ കെ സി വേണു ഗോപാല്‍ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലെത്തി.ഗുജറാത്തിലെ നാലില്‍ മൂന്ന് സീറ്റുകളും ബിജെപി നേടി. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയും ഡോ. സുമേര്‍ സിംഗ് സോളംങ്കിയും ബിജെപി ടിക്കറ്റില്‍ വിജയം നേടിയപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയസിംഗ് ശേഷിക്കുന്ന ഒരു സീറ്റ് സ്വന്തമാക്കി.

Related News:  സ്വപ്ന എവിടെയുണ്ടെന്ന് പോലീസിന് അറിയാം; സംരക്ഷിക്കുന്നത് സിപിഎം കെ.സുരേന്ദ്രന്‍

കര്‍ണാടകയില്‍ രണ്ട് സീറ്റ് ബിജെപി നേടിയപ്പോള്‍ ഒരു സീറ്റ് ജെഡിഎസിലെ ദേവഗൗഡയും അടുത്തത് കോണ്‍ഗ്രസിലെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയും തിരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രാപ്രദേശിലെ നാല് സീറ്റുകളും സ്വന്തമാക്കി വൈഎസ്ആര്‍ കോണ്‍ഗ്രസ് രാജ്യസഭയിലെ ശക്തി വര്‍ധിപ്പിച്ചു. അരുണാചല്‍ പ്രദേശിലെ ഒരു സീറ്റ് ബിജെപി നേടിയപ്പോള്‍ ജാര്‍ഖണ്ഡിലെ ഒരു സീറ്റില്‍ ബിജെപി യും രണ്ടാമത്തെ സീറ്റില്‍ ജെഎംഎമ്മിന്റെ ഷിബു സോറനും വിജയിച്ചു.

Read Previous

ഓലിപ്പാറ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നാളെ നടക്കും

Read Next

സ്വര്‍ണ്ണവില കുതിക്കുന്നു; പവന് 35400 രൂപ

error: Content is protected !!