ദളിത് യുവാവുമായി വിവാഹം; ബിജെപി എംഎല്‍എയുടെ മകള്‍ക്ക് ഭീഷണി

ന്യൂഡല്‍ഹി: ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ ഭീഷണി നേരിടുന്നതായി ബിജെപി എംഎല്‍എയുടെ മകള്‍. പിതാവില്‍ നിന്നും തനിക്ക് ഭീഷണി നേരിടുന്നതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സാക്ഷി പറഞ്ഞിരിക്കുന്നത്.ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയാണ് ഭീഷണി നേരിടുന്നത്.

കുടുംബത്തിന്‍റെ എതിര്‍പ്പ് മറികടന്നാണ് ദളിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാറുമായി സാക്ഷി വിവാഹിതയായത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം.

തന്‍റെയും ഭര്‍ത്താവിന്‍റെയും ജീവന് ഭീഷണിയുണ്ടെന്നാണ് സാക്ഷി പറയുന്നത്. തനിക്കും ഭര്‍ത്താവിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനു൦ എന്തെങ്കിലും സംഭവിച്ചാല്‍ പിതാവും സഹോദരനു൦ രാജീവ് റാണയുമായിരിക്കും ഉത്തരവാദികളെന്നും സാക്ഷി പറയുന്നു.

തന്‍റെ പിതാവിനെ ബിജെപി എംഎല്‍എമാരോ എംപിമാരോ സഹായിക്കരുതെന്നും സാക്ഷി അഭ്യര്‍ത്ഥിച്ചു. തനിക്ക് പോലീസ് സംരക്ഷണം വേണമെന്നും തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിതാവിനെ ജയിലില്‍ അടയ്ക്കണമെന്നും സാക്ഷി ആവശ്യപ്പെട്ടു.

ഭര്‍ത്താവ് അജിതേഷും കുടുംബവും മനുഷ്യരാണെന്നും മൃഗങ്ങളല്ലെന്നും യുവതി രാജേഷ് മിശ്രയെ ഓര്‍മപ്പെടുത്തി. തന്‍റെ കുടുംബത്തോട് സന്തോഷമായിരിക്കണമെന്നും തങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്നും യുവതി അഭ്യര്‍ത്ഥിച്ചു.

യുവതിയുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ദമ്ബതികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍കെ പാണ്ഡെ അറിയിച്ചു.

അതേസമയം, സംഭവത്തില്‍ രാജേഷ് മിശ്രയുടെ പ്രതികരണം തേടിയെങ്കിലും അദ്ദേഹം ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

11 RDads Place Your ads small

Avatar

News Editor

Read Previous

ഹോംവർക് ചെയ്യാത്തതിന് നാലാം ക്ലാസുകാരിയെ തല്ലി: ട്യൂഷൻ ടീച്ചറെ പൊലീസ് അറസ്റ്റ് ചെയ്‌തു

Read Next

അഭിമന്യു സ്മാരകം കോളേജിനുള്ളില്‍ സ്ഥാപിക്കുന്നതിനെ വിമര്‍ശിച്ച്‌ ഹൈക്കോടതി

error: Content is protected !!