സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മാ​ണ​ത്തി​ന് മ​ദ്യ ഫാ​ക്ട​റി​ക​ള്‍​ക്ക് രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്കി

rajasthan , sanitaizer making

ജ​യ്പു​ര്‍: കൊ​റോ​ണ വൈ​റ​സി​നെ​തി​രെ​യു​ള്ള പ്ര​ധാ​ന പ്ര​തി​രോ​ധ മാ​ര്‍​ഗ​മാ​യ കൈ​ക​ഴു​ക​ലി​നു​ള്ള സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മാ​ണ​ത്തി​ന് മ​ദ്യ ഫാ​ക്ട​റി​ക​ള്‍​ക്ക് രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്കി. സം​സ്ഥാ​ന​ത്തെ ഏ​ഴു ജി​ല്ല​ക​ളി​ലു​ള്ള ഒ​മ്ബ​ത് ഫാ​ക്ട​റി​ക​ള്‍​ക്കാ​ണ് അ​നു​മ​തി. ക​രി​ഞ്ച​ന്ത വി​ല്പ​ന ത​ട​യു​ന്ന​തി​നും ന്യാ​യ​വി​ല​യ്ക്ക് സാ​നി​റ്റൈ​സ​ര്‍ എ​ത്തി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണി​ത്.  സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗം​ഗാ​ന​ഗ​ര്‍ ഷു​ഗ​ര്‍ മി​ല്‍​സി​ന്‍റെ അ​ഞ്ചു യൂ​ണി​റ്റു​ക​ള്‍​ക്ക് സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മി​ക്കാ​ന്‍ അ​ടു​ത്തി​ടെ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു നാ​ലു സ്വ​കാ​ര്യ ക​മ്ബ​നി​ക​ള്‍​ക്ക് അ​നു​മ​തി ന​ല്കി​യ​ത്. ജ​യ്പു​ര്‍, അ​ല്‍​വാ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് ഈ ​ക​മ്ബ​നി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.  ആ​ദ്യ ബാ​ച്ചാ​യി 180 എം​എ​ലി​ന്‍റെ 2.70 ല​ക്ഷം കു​പ്പി സാ​നി​റ്റൈ​സ​ര്‍ ന​ല്കി​യെ​ന്നും ഉ​ത്പാ​ദ​നം ദി​വ​സം​തോ​റും അ​ഞ്ചു ല​ക്ഷം കു​പ്പി​യാ​ക്കു​മെ​ന്നും ഗം​ഗാ​റാം ഷു​ഗ​ര്‍ മി​ല്‍​സ് ഡ​യ​റ​ക്ട​ര്‍ പൃ​ഥ്വി​രാ​ജ് പ​റ​ഞ്ഞു.

Read Previous

ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ച്‌ മുങ്ങിയ കൊല്ലം സബ് കളക്ടര്‍ക്കെതിരെ കേസ്

Read Next

ഒളിച്ചു താമസിച്ചു: കൊല്ലത്ത് ഒറ്റ ദിവസം പിടിയിലായത് വിദേശത്തുനിന്നെത്തിയ 79 പേര്‍

error: Content is protected !!