സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. ജൂലൈ 2- കാസര്‍ ഗോഡ്, ജൂലൈ 3- കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Related News:  സ്വര്‍ണകടത്ത് പുകമറ സൃഷ്ടിച്ച് യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമം സിപിഎം

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.

Read Previous

മദ്ധ്യ പ്രദേശ് ഗവര്‍ണറുടെ അധിക ചുമതല ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ക്ക് നല്‍കി

Read Next

യുഡിഎഫില്‍ നിന്ന് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കി

error: Content is protected !!