രാജ്യത്ത് കൂടുതല്‍ തീവണ്ടികള്‍ സര്‍വീസ്‌ നടത്തുമെന്ന് റയില്‍വേ മന്ത്രി

ALAPPUZHA, TRAIN, SIGNEL, LOCO PILOT

രാജ്യത്ത് കൂടുതല്‍ തീവണ്ടികള്‍  സര്‍വ്വീസ് നടത്താനൊരുങ്ങുന്നു. കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റെയില്‍വേ സ്റ്റേഷനുകളില്‍നിന്നുള്ള ടിക്കറ്റ് ഉടന്‍ ബുക്കിങ് പുനരാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. റെയില്‍വേ സ്റ്റേഷനുകളില്‍ കടകളും അനുവദിക്കും. രാജ്യത്തെ 1.7 ലക്ഷം കേന്ദ്രങ്ങളില്‍നിന്ന് വെള്ളിയാഴ്ച മുതല്‍ ബുക്കിങ് ആരംഭിക്കും.

സാമൂഹ്യ അകലം പാലിച്ചുകൊണ്ടും സുരക്ഷ മുന്‍നിര്‍ത്തിയും ടിക്കറ്റ് ബുക്കിങ് നടപ്പാക്കും. അടുത്ത മാസം മുതല്‍ സാധാരണ തീവണ്ടികള്‍ സര്‍വീസ് ആരംഭിക്കുമെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ മാസ്‌ക് അടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ടാണ് യാത്ര അനുവദിക്കുന്നത്. കൊവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ യാത്രചെയ്യാന്‍ അനുവദിക്കുന്നുള്ളൂ. ഓരോ കോച്ചിലും യാത്രചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിലും നിയന്ത്രണങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.

Read Previous

സർക്കാരിന്റെ കണ്ണ് തുറപ്പിക്കാൻ ഓൺലൈൻ സമരവുമായി റാങ്ക് ഹോൾഡേഴ്സ്

Read Next

കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ചികിത്സയിലുള്ളത് 177 പേര്‍

error: Content is protected !!