രാ​ഹു​ലി​നെ ജ​യി​പ്പി​ച്ച​ത് മ​ല​യാ​ളി​ക​ളു​ടെ മ​ണ്ട​ത്ത​രം: രാ​മ​ച​ന്ദ്ര ഗു​ഹ

RAHUL GANDHI, RAMACHADRAGUHA

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യെ ജ​യി​പ്പി​ച്ച​തി​ലൂ​ടെ കേ​ര​ളം വ​ലി​യ മ​ണ്ട​ത്ത​ര​മാ​ണ് കാ​ട്ടി​യ​തെ​ന്ന് ച​രി​ത്ര​കാ​ര​ന്‍ രാ​മ​ച​ന്ദ്ര ഗു​ഹ. കോ​ഴി​ക്കോ​ട്ട് കേ​ര​ള ലി​റ്റ​റേ​ച്ച​ര്‍ ഫെ​സ്റ്റി​വ​ലി​ല്‍ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ര്‍​ശം. ക​ഠി​നാ​ധ്വാ​നം ചെ​യ്തു പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തി​യ ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ പോ​ലും ഗാ​ന്ധി കു​ടും​ബ​ത്തി​ലെ അ​ഞ്ചാം ത​ല​മു​റ​ക്കാ​ര​നാ​യ രാ​ഹു​ലി​നു ക​ഴി​യി​ല്ലെ​ന്നും ഗു​ഹ പ​റ​ഞ്ഞു.

രാ​ഹു​ല്‍ ഗാ​ന്ധി​യോ​ട് വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളി​ല്ല. അ​ദ്ദേ​ഹം വ​ള​രെ മാ​ന്യ​നാ​ണ്. ന​ന്നാ​യി പെ​രു​മാ​റു​ന്നു. എ​ന്നാ​ല്‍ യു​വ ഇ​ന്ത്യ​ക്ക് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചാം ത​ല​മു​റ​ക്കാ​ര​നെ ആ​വ​ശ്യ​മി​ല്ല. കേ​ര​ളം ഇ​ന്ത്യ​ക്കാ​യി വ​ലി​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ള്ള സം​സ്ഥാ​ന​മാ​ണ്. രാ​ഹു​ല്‍ ഗാ​ന്ധി​യെ ജ​യി​പ്പി​ച്ച​തി​ലൂ​ടെ കേ​ര​ളം വ​ലി​യ മ​ണ്ട​ത്ത​ര​മാ​ണ് കാ​ട്ടി​യ​ത്. 2024-ലും ​അ​ദ്ദേ​ഹ​ത്തെ മ​ല​യാ​ളി​ക​ള്‍ ജ​യി​പ്പി​ച്ചാ​ല്‍ ന​രേ​ന്ദ്ര മോ​ദി​ക്ക് അ​ത് സ​ഹാ​യ​ക​മാ​കു​മെ​ന്ന് ഗു​ഹ പ​റ​ഞ്ഞു.

Read Previous

ആഡംബരബസുകൾക്ക് പെർമിറ്റ് ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കില്ല

Read Next

കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് പ്ര​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി മ​രി​ച്ചു

error: Content is protected !!