01 RDads Front Top Josco

അണികളെ കണ്ട ആവേശത്തില്‍ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അണികളെ കണ്ടപ്പോള്‍ കുഴി ചാടിക്കടന്ന് അവരുടെ അടുത്തേക്ക് പോയ രാഹുല്‍ ഗാന്ധിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പ്രചാരണത്തിനിടെ വേലിക്കു പുറത്തു നില്‍ക്കുന്ന ജനങ്ങള്‍ക്ക് കൈ കൊടുത്ത് അഭിസംബോധന ചെയ്യാനെത്തിയ രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

റോഡിലെ കുഴി ചാടിക്കടന്നും ചെറിയ കുന്ന് ഓടിക്കയറിയും ആവേശത്തോടെയാണ് രാഹുല്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. ഗോപി ഷാ എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സ്ഥലം എവിടെയാണെന്ന് വ്യക്തമല്ല. എന്നാല്‍ വീഡിയോ അതിവേഗം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

Subscribe to our newsletter
11 RDads Place Your ads small

Leave A Reply