കോടികള്‍ മോഷ്ടിച്ച്‌ കൂട്ടുകാരന് നല്‍കിയതില്‍ നാണമില്ലേ: പ്രധാനമന്ത്രിയോട് രാഹുല്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച്‌ കോണ്‍ഗ്രസ്. സൈനികരുടെ ധീരതയെ തിരഞ്ഞെടുപ്പ് നേട്ടത്തിനായി മോദി നാണം കെട്ട രീതിയില്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. റഫാല്‍ വൈകുന്നതിന് ഏക ഉത്തരവാദി മോദിയാണെന്നും അത് കാരണം അഭിനന്ദനപ്പോലുള്ളവര്‍ക്ക് ജീവന്‍ പണയം വച്ച്‌ കാലഹരണപ്പെട്ട പോര്‍ വിമാനം പറത്തേണ്ടി വന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Atcd inner Banner

30,000 കോടി മോഷ്ടിച്ച്‌ മോദി തന്‍റെ കൂട്ടുകാരന് നല്‍കി. എന്നിട്ടും, നാണമില്ലേയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാക് സ്പോണ്‍സേര്‍ഡ് തീവ്രവാദത്തിനെതിരായ മോദിയുടെ നടപടി നീണ്ട പ്രസംഗങ്ങളും ടി വി ഷോകളും മാത്രമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

അതേ സമയം റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ സംഭവിച്ചതിന്‍റെയൊക്കെ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും റഫാല്‍ വിമാനങ്ങളുടെ അഭാവം രാജ്യം ഇപ്പോള്‍ മനസിലാക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു. ദില്ലിയില്‍ വച്ച്‌ നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഫാല്‍ യുദ്ധ വിമാനങ്ങളുടെ അഭാവം മൂലം വളരെയധികം കഷ്ടതകളാണ് രാജ്യം അനുഭവിക്കുന്നത്. രാജ്യത്തിന് റഫാല്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ സംഭവിച്ചതിന്റെയൊക്കെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് രാജ്യം ഒന്നടങ്കം പറയുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

RD Staff Ads inner Bottom

Leave A Reply

Your email address will not be published.