എഞ്ചിനിയറിംഗ് കോളെജില്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം; കര്‍ണപുടം പൊട്ടി

RAGGING, ARREST

കുറ്റിപ്പുറം: ക്രൂരമായ റാഗിങ്ങിന് വിധേയമായ വിദ്യാര്‍ഥിയുടെ കര്‍ണപുടം പൊട്ടി. എംഇഎസ് എഞ്ചിനിയറിങ് കോളെജ് ഹോസ്റ്റലിലെ റാഗിങ്ങില്‍ വയനാട് സ്വദേശിയും ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമായ അബ്ദുല്ല യാസ്(19)നാണ് പരിക്കേറ്റത്. ഹോസ്റ്റലിലെ ശുചിമുറി വൃത്തിയാക്കുന്നതിന് ഇടയിലാണ് യാസിന് സിനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റത്. ഇടത് ചെവിയുടെ കേള്‍വി ശക്തിയാണ് യാസിന് നഷ്ടമായത്. കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ഥി.

സംഭവത്തില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ മുഹമ്മദ് ഫാഹിദ്(21), മുഹമ്മദ് ആദില്‍(21), മുഹമ്മദ് നൂര്‍ഷിദ്(22), ഹഫീസ്(21), അബീദ്(22) എന്നിവരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ശുചി മുറിയിലെ ക്ലോസറ്റ് വൃത്തിയാക്കാനും, തറ തുടക്കാനും യാസിനോട് സീനിയര്‍ വിദ്യാര്‍ഥികള്‍ നിര്‍ദേശിച്ചു. ജോലി ചെയ്യുന്നതിന് ഇടയില്‍ പ്രതിഷേധിച്ച യാസിനെ സ്റ്റീല്‍ പ്ലേറ്റ് ഉപയോഗിച്ച്‌ മര്‍ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Read Previous

ട്രംപിന്റെ വരവ് പ്രമാണിച്ച് കുരങ്ങുകളെ നാടുകടത്തുന്നു

Read Next

ഭാ​ഗ്യം’ കൈയിലെത്തിയില്ല; കാത്തു നില്‍ക്കാതെ തമ്പി മടങ്ങി

error: Content is protected !!