റാഫേല്‍ ഇന്ത്യയിലെത്തി; ചരിത്ര നിമിഷത്തെ വരവേറ്റ് അംബാല എയര്‍ബേയ്‌സ്

ഫ്രാന്‍സില്‍ നിന്ന് അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തി. വ്യോമ സേനയ്ക്കായിട്ടാണ് റാഫേല്‍ എത്തിയത് ഹരിയാനയിലെ അംബാല വ്യോമ താവളത്തിലിറങ്ങിയ വിമാനങ്ങളെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വ്യോമസേന സ്വീകരിച്ചത്. വ്യോമസേനാ മേധാവി ആര്‍.കെ.എസ്. ബദൗരിയ റഫാല്‍ വിമാനങ്ങളെ സ്വീകരിക്കാനെത്തി. ദസോ ഏവിയേഷനില്‍നിന്ന് ഇന്ത്യ വാങ്ങുന്ന 36 റഫാല്‍ വിമാനങ്ങളില്‍ ആദ്യത്തെ അഞ്ചെണ്ണമാണ്  അംബാലയിലെത്തിയത്. ഉച്ചയ്ക്ക് 1.40ഓടെയാണ് ഇന്ത്യന്‍ സമുദ്ര മേഖലയിലേയ്ക്ക് റഫാല്‍ വിമാനങ്ങള്‍ പ്രവേശിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ നമ്പര്‍ 17 സ്‌ക്വാഡ്രണിന്റെ ഭാഗമായിരിക്കും റഫാല്‍ യുദ്ധവിമാനങ്ങള്‍. അംബാല എയര്‍ബേസിന് ചുറ്റും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അംബാലയില്‍ എത്തുന്ന വിമാനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കരുതെന്ന് അംബാല പൊലീസ് നാട്ടുകാരെ അറിയിച്ചു. സുരക്ഷ ക്രമീകരണങ്ങള്‍ കണക്കിലെടുത്താണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

Read Previous

ജവഹർ നവോദയ സി.ബി.എസ്.സി പ്ലസ് ടു പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കിയ വിനായക് എം മലിലിനു ടാബ് ഉപഹാരം നൽകി ജോസഫ് വാഴക്കൻ്റെ ആദരം

Read Next

കൊവിഡ് ക്ലസ്റ്ററായ ഏറ്റുമാനൂരില്‍ നിയന്ത്രണം ശക്തം

error: Content is protected !!