ആര്‍ ശങ്കര്‍ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ച നേതാവ് അഡ്വ. സുമേഷ് അച്യുതന്‍.

R SANKAR,CHIEF MINISTER,SUMESH ACHUTHAN,RASHTRADEEPAM

തിരുവനന്തപുരം: പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി ജീവിതം മാറ്റിവെച്ച നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറെന്ന് കെ പി സി സി ഒ ബി സി ഡിപ്പാര്‍ട്ടുമെന്റ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. സുമേഷ് അച്യുതന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് പിന്നാക്ക വിഭാഗങ്ങളെ ആകര്‍ഷിക്കാര്‍ ശങ്കര്‍ നടത്തിയ ഇടപെടലുകള്‍ ആധുനിക കേരളം എന്നും സ്മരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ പി സി സി ഒ ബി സി ഡിപ്പാര്‍ട്ട്മെന്റ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആര്‍ ശങ്കറിന്റെ നാല്‍പ്പത്തിഴേയാം ചരമവാര്‍ഷികദിന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 R Sankar, a leader who changed his life for the betterment of the backward classes. Sumesh Achuthan.

തിരുവനന്തപുരം എം എസ് റാവുത്തര്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ജില്ലാ ചെയര്‍മാന്‍ ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആര്‍ അജിരാജ കുമാര്‍, രാജേന്ദ്ര ബാബു, ഷാജി ദാസ്, ഡി സി സി ജനറല്‍ സെക്രട്ടറി പി സൊണാല്‍ജി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സിന്ധു രഘുനാഥ് സ്വാഗതവും വില്യം നന്ദിയും പറഞ്ഞു.

Read Previous

ജനയുഗം ലേഖനം: ശിക്ഷ വിധിക്കേണ്ടത് കോടതിയാണ്; കാനം രാജേന്ദ്രന്‍

Read Next

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വധം: പോലീസിനെതിരെ കാനം പിന്തുണയ്ക്കാന്‍ സിപിഐക്ക് ബാധ്യതയില്ലെന്ന്

error: Content is protected !!