പുത്തുമലയിൽ നിന്ന് അവസാനം കണ്ടെടുത്ത മൃതദേഹത്തിന്റെ ഡി.എന്‍.എ പരിശോധനഫലം ഇന്ന് ലഭിക്കും

കല്‍പ്പറ്റ: പുത്തുമലയില്‍ നിന്ന് അവസാനം തിരച്ചില്‍ സംഘം കണ്ടെടുത്ത സ്ത്രീയുടെ മൃതദേഹത്തിന്റെ ഡി.എന്‍.എ. പരിശോധനാഫലം വെള്ളിയാഴ്ച ലഭിക്കുമെന്ന് അധികൃതര്‍. ഫലം ബുധനാഴ്ച ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും വൈകുകയായിരുന്നു.

പുത്തുമലയില്‍ നിന്ന് ഒഴുകി പോയി ആറു കിലോമീറ്റര്‍ മാറി സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നാണ് കഴിഞ്ഞ 19ന് മൃതദേഹം കണ്ടെത്തിയത്. പാറക്കെട്ടുകള്‍ക്കിടയില്‍ അഴുകിയനിലയിലായിരുന്നു മൃതദേഹം. ആരുടേതെന്ന് തിരിച്ചറിയാനാകാത്ത സാഹചര്യത്തിലാണ് അധികൃതര്‍ ഡി.എന്‍.എ. പരിശോധനക്കായി അയച്ചത്. അഞ്ച് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതില്‍ ഷൈല, നബീസ എന്നീ സ്ത്രീകളാണ് ഉള്ളതെന്ന് അധികൃതര്‍ പറയുന്നു.

Read Previous

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ഷ ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന

Read Next

സഹോദരനെ കാണാൻ രജനികാന്ത് ആശുപത്രിയില്‍

error: Content is protected !!