സാമൂഹ്യാവബോധ സന്ദേശവുമായി ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

സാമൂഹ്യാവബോധ സന്ദേശം പകരുന്ന ഹ്രസ്വ ചിത്രവുമായി മാധ്യമ പ്രവർത്തകൻ . കോവിഡ് – 19 ൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിട്ടുള്ള ലോക് ഡൗൺ നിയന്ത്രണങ്ങൾ നീക്കിയാലും മാസ്ക് ധരിക്കൽ നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ഇതിൻ്റെ ആവശ്യകത വെളിവാക്കുന്ന രണ്ടു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള
ഹ്രസ്വചിത്രം പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഷാജി ഇടപ്പള്ളി ഒരുക്കിയിട്ടുള്ളത്.
വീടുകളിൽ നിന്നും അത്യാവശ്യ ഘട്ടങ്ങളിൽ പോലും പുറത്തേക്ക് പോകുമ്പോൾ മാസ്ക് നിർബന്ധമായും ഉപയോഗിക്കണമെന്നും തെറ്റായ രീതിയിൽ മാസ്ക് ധരിക്കരുതെന്നും തിരികെ വീട്ടിലെത്തിയാൽ ഉടൻ കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണമെന്നും ഈ ചിത്രം ഓർമ്മപ്പെടുത്തുന്നു. ഷാജിക്കൊപ്പം കുമാരി അഞ്ജനയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷാജി ഇടപ്പള്ളി ആശയവും ആവിഷ്കാരവും നിർവഹിച്ചിട്ടുള്ള ചിത്രത്തിൻ്റെ ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിട്ടുള്ളത് അക്ഷയ് മിത്രയാണ്. യു ട്യൂബിൽ അപ് ലോഡ് ചെയ്ത ചിത്രം മണിക്കൂറുകൾക്കകം ഫേസ് ബുക്ക് , വാട്സ് ആപ്പ് ഉൾപ്പെടെ സമൂഹമാധ്യമങ്ങളുടെ വിവിധ ഗ്രൂപ്പുകളിൽ വൈറലാവുകയാണ്.

Read Previous

കേരളത്തില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക നോണ്‍സ്‌റ്റോപ്പ് ട്രെയിന്‍, ആദ്യയാത്ര രാത്രി 6ന്

Read Next

അവസാന രോഗിയും ആശുപത്രി വിട്ടു, എറണാകുളം ജില്ല കോവിഡ് മുക്തമായി

error: Content is protected !!