പിഎസ്സി പരീക്ഷാ തട്ടിപ്പ്; മുഖ്യപ്രതികള്‍ കീഴടങ്ങി

പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യപ്രതികള്‍ കീഴടങ്ങി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് പ്രതികള്‍ കീഴടങ്ങിയത്. രണ്ടാം പ്രതി പ്രണവും നാലാം പ്രതി സഫീറുമാണ് കീഴടങ്ങിയത്. ഇരുവരേയും ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്തു.ക്രൈംബ്രാഞ്ച് ആണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.

പിഎസ്സി പൊലീസ് റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനാണ് പ്രണവ്. പരീക്ഷാ തട്ടിപ്പിന്റെ ആസൂത്രണത്തിലും പ്രണവിനും സഫീറിനും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രണവിനെ നേരത്തെ പിഎസ്സി ആഭ്യന്തര വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതിന് പിന്നാലെ പ്രണവ് ഒളിവില്‍പ്പോകുകയായിരുന്നു.

0 Reviews

Write a Review

Avatar

സ്വന്തം ലേഖകൻ

Read Previous

അവഹേളനം പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസഫ് വിഭാഗം

Read Next

മാനസികാസ്വാസ്ഥ്യമുള്ള യുവതിക്ക് പീഡനം; രണ്ടുപേർ പിടിയിൽ

error: Content is protected !!