ഫാസിസത്തിനെതിരെ ഉണര്‍ത്തുപാട്ടായി ‘ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍’

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

 ‘ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍’ ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകത്തില്‍ മതം നോക്കി പൗരത്വം നിര്‍ണയിക്കുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്.

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILYപെരുമ്പാവൂര്‍: ഫാസിസത്തിനെതിരെ ഉണര്‍ത്തുപാട്ടായി മാറുകയാണ് ഭരണഘടന സംരക്ഷിക്കാന്‍ സംസ്‌ക്കാര സാഹിതി നടത്തുന്ന കാവല്‍യാത്രയിലെ തെരുവുനാടകം ‘ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍’ ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച നാടകത്തില്‍ മതം നോക്കി പൗരത്വം നിര്‍ണയിക്കുന്നതിനെയാണ് ചോദ്യം ചെയ്യുന്നത്. എല്ലാമതങ്ങളെയും രണ്ടുകൈയ്യുംനീട്ടി സ്വീകരിച്ച ലോകത്തെ സഹിഷ്ണുത എന്തെന്നു പഠിപ്പിച്ച വിവേകാനന്ദന്റെ ഭാരതമാണ് നമ്മുടേതെന്ന് പ്രഖ്യാപിക്കുന്നു. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന മോഡിയുടെ വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെ ഒന്നിച്ചെതിര്‍ക്കണമെന്നും നാടകം സംവദിക്കുന്നു. വിഭജനത്തിന്റെ മുറിവുണക്കാന്‍ നവഖാലിയില്‍ അലഞ്ഞ മഹാത്മാഗാന്ധി കഥാപാത്രമായെത്തി മതം നോക്കി പൗരത്വം നിര്‍ണയിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. ഗാന്ധി വെടിയേറ്റു വീഴുന്നതും ഭരണഘടനയെ സംരക്ഷിക്കാന്‍ കാമ്പസുകളില്‍ നിന്നും തെരുവുകളിലേക്ക് പടരുന്ന പുതിയ സ്വാതന്ത്ര്യസമരവും 20 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകത്തില്‍ തന്‍മയത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ഫാസിസത്തിനെതിരെ ജാതിയും മതവും രാഷ്ട്രീയവുമില്ലാതെ എല്ലാവരും ഒന്നിക്കണമെന്ന സന്ദേശമാണ് നാടകം പങ്കുവെക്കുന്നത്.യു.ടി ശ്രീധരന്‍, ഒ.എന്‍.ഡി ബാബു, റജീം കല്ലായി, സുനിത മനോജ്, വത്സല രാമചന്ദ്രന്‍, കെ.കെ സന്തോഷ്, സുധീഷ് പാലാഴി, ദേവന്‍ നിലമ്പൂര്‍, പ്രദീഷ് കോട്ടപ്പള്ളി എന്നിവരാണ് അഭിനേതാക്കള്‍.

Read Previous

കൊറോണയില്‍ വൈറലായി മന്ത്രിയുടെ മെസഞ്ചര്‍ മറുപടി, ഇടപെടലിന് നന്ദിപറഞ്ഞ് കുറിപ്പ്

Read Next

ബിജെപിയുടെ ബോംബേറില്‍ കാലു തകര്‍ന്ന അസ്‌ന ഇനി സ്വന്തം നാടിന്റെ ഡോക്ടര്‍

error: Content is protected !!