തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ പത്രപ്രവര്‍ത്തകരുടെ പ്രതിഷേധം

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

തിരുവനന്തപുരം: കോവിഡിന്റെ മറവില്‍ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും പത്രജീവനക്കാരുടെയും നേതൃത്വത്തില്‍ കേന്ദ്ര സ്ഥാപനമായ ജനറല്‍ പോസ്റ്റാഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധം എഎന്‍ഇഎഫ് ജനറല്‍ സെക്രട്ടറി വി ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അദ്ധ്യക്ഷതനായി. കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ സി ശിവകുമാര്‍, കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആര്‍ കിരണ്‍ ബാബു,എ സജു, വിജേഷ് ചൂടല്‍, എസ്. സതീഷ് കുമാര്‍ ജില്ലാ സെക്രട്ടറി ബി അഭിജിത്, ഒ രതി കെഎന്‍ഇഎഫ്  ജില്ലാ പ്രസിഡന്റ് എം.സുധീഷ്, തുടങ്ങിയവര്‍ സംസാരിച്ചു. അനുപമ ജി നായര്‍ സ്വാഗതവും പ്രവീണ്‍ നന്ദിയും പറഞ്ഞു.

Read Previous

ജോര്‍ദാനില്‍ കുടുങ്ങിയ സിനിമ സംഘം കൊച്ചിയിലെത്തി

Read Next

മെത്രാന്‍ കുപ്പായം കാത്തിരുന്ന വൈദികന്‍ കാമുകിയോടൊപ്പം കുടുങ്ങി

error: Content is protected !!