മോദിയുടെ പ്രസ്താവനക്ക് എതിരെ പ്രഫഷണല്‍ കോണ്‍ഗ്രസ്സിന്റെ യൂത്ത് സെക്കുലര്‍ മാര്‍ച്ച്

മുവാറ്റുപുഴ: പ്രതിഷേധക്കാരുടെ വേഷം കണ്ടാല്‍ തിരിച്ചറിയാം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് എതിരെ വൈദിക ശ്രേഷ്ഠരും, സന്യാസി ഗുരുക്കന്മാരും, മുസ്ലിം മത പണ്ഡിതരും അണിനിരക്കുന്ന യുത്ത് സെക്കുലര്‍ മാര്‍ച്ച് ശനിയാഴ്ച നടക്കും. പ്രഫഷണല്‍ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡോ.മാത്യു കുഴല്‍നാടന്‍, വി.റ്റി. ബല്‍റാം എം.എല്‍.എ, പി.കെ ഫിറോസ് എന്നിവരാണ് മാര്‍ച്ച് നയിക്കുക. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന മാര്‍ച്ച് കെ.പി.സി.സി വക്താവ് ജോസഫ് വാഴക്കന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. മുവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നിന്നും ഉച്ചക്ക് 2.30 ന് ആരംഭിക്കുന്ന മാര്‍ച്ച് കറുകടം ശ്രീകൃഷ്ണ ക്ഷേത്രനട വഴി കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിതാഴത്ത് സമാപിക്കും. തുടര്‍ന്ന് വൈകിട്ട് നടക്കുന്ന പൊതു സമ്മേളനം പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും ഭരണഘടനാ വിദഗ്ദയുമായ ഇന്ദിരാ ജയ്‌സിംഗ് ഉദ്ഘാടനം ചെയ്യും. പൊതു സമ്മേളനത്തില്‍ മുന്‍ എം.പി, എം.ബി രാജേഷ് അതിഥിയായി പങ്കെടുക്കും , ഡീന്‍ കുര്യാക്കോസ് എം.പി മറ്റ് സാമൂഹിക സാസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.

Read Previous

തൃശ്ശൂരില്‍ രണ്ടുപേരെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; യുവാവ് കസ്റ്റഡിയില്‍

Read Next

അപകടകാരികള്‍ ടുക്ഡേ-ടുക്ഡേ ഗ്യാങ്ങാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണത്തിന് യശ്വന്ത് സിന്‍ഹയുടെ മറുപടി

error: Content is protected !!