അ​മി​ത്ഷാ രാ​ജി​വ​യ്ക്ക​ണം; പ്രി​യ​ങ്ക ഗാ​ന്ധി

PRIYANKA GANDHI, DELHI RIOT, AMITHSHA

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ല്‍​ഹി​യി​ല്‍ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ക​ലാ​പം നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. സം​ഘ​ര്‍​ഷം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കാ​ത്ത കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ​മീ​പ​നം നാ​ണം​കെ​ട്ട​താ​ണ്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും പ്രി​യ​ങ്ക ആ​വ​ശ്യ​പ്പെ​ട്ടു.

സ​മാ​ധാ​ന ശ്ര​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ട്ടി​റ​ങ്ങാ​ന്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രോ​ട് പ്രി​യ​ങ്ക ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു. ഡ​ല്‍‌​ഹി ക​ലാ​പ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം അ​മി​ത് ഷാ​യ്ക്കാ​ണെ​ന്നും അ​ദ്ദേ​ഹം ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​ദ​വി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യും നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ബി​ജെ​പി നേ​താ​ക്ക​ളു​ടെ വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ളാ​ണ് ക​ലാ​പ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. അ​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ല്‍ കേ​ന്ദ്ര, ഡ​ല്‍​ഹി സ​ര്‍​ക്കാ​രു​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും സോ​ണി​യ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ആ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി എ​വി​ടെ​യാ​യി​രു​ന്നു? ക​ലാ​പം തു​ട​ങ്ങി​യ ഞാ​യ​റാ​ഴ്ച ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി എ​വി​ടെ​യാ​യി​രു​ന്നു? എ​ന്ന ചോ​ദ്യ​ങ്ങ​ളും സോ​ണി​യ ചോ​ദി​ച്ചു.

Read Previous

ക​ലാ​പ​ഭൂ​മി​യാ​യി ത​ല​സ്ഥാ​നം: മ​ര​ണ​സം​ഖ്യ 27 ആ​യി

Read Next

കൂടത്തായ് കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

error: Content is protected !!