വ്യാജ മദ്യവ്യവസായത്തിന് കുടപിടിച്ചത് ബി.ജെ.പിയെന്ന് പ്രിയങ്ക ഗാന്ധി

0

Get real time updates directly on you device, subscribe now.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും ഉത്തരഖണ്ഡിലും ഭരണത്തിലുള്ള ബി.ജെ.പി സര്‍ക്കാരുകള്‍ക്കതെരി ആഞ്ഞടിച്ച്‌ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ വിഷമദ്യദുരന്തത്തില്‍ നൂറോളം പേര്‍ മരിക്കാനിടയായ സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളും ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരുകളുടെ പിന്തുണയില്ലാതെ വ്യാജ മദ്യവ്യവസായം ഇത്തരത്തില്‍ തഴച്ചു വളരില്ലെന്ന് അവര്‍ ആരോപിച്ചു.

കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മതിയായ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരണസംഖ്യ 97 ആയി ഉയര്‍ന്നതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച്‌ പ്രിയങ്ക രംഗത്തെത്തിയത്.

അതേസമയം സംസ്ഥാനത്ത് മുമ്ബുണ്ടായ പല മദ്യദുരന്തങ്ങള്‍ക്കും പിന്നില്‍ സമാജ് വാദി പാര്‍ട്ടി നേതാക്കളും ഉണ്ടായിരുന്നുവെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. സംഭവത്തില്‍ അട്ടിമറി സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു

Leave A Reply

Your email address will not be published.