ടി​ക്ക​റ്റ് ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ക​ണ്ട​ക്ട​റു​ടെ ലൈ​സ​ന്‍​സ് റദ്ദാക്കിയേക്കും

തൃ​ശൂ​ര്‍: ടി​ക്ക​റ്റ് ന​ല്‍​കാ​ത്ത സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് അ​തോ​റി​റ്റി. നി​യ​മാ​നു​സൃ​ത​മാ​യി ടി​ക്ക​റ്റ് ന​ല്‍​കാ​ത്ത​തു പെ​ര്‍​മി​റ്റ് വ്യ​വ​സ്ഥ​യു​ടെ ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​ണു റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് അ​തോ​റി​റ്റി​യു​ടെ തീ​രു​മാ​നം.

മ​ധ്യ​മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന തൃ​ശൂ​ര്‍, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍, പ്ര​ത്യേ​കി​ച്ച്‌ തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ ടി​ക്ക​റ്റ് ന​ല്‍​കു​ന്ന​തി​ല്ലെ​ന്ന് പ​രാ​തി വ്യാ​പ​ക​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ടി​ക്ക​റ്റ് ന​ല്‍​കാ​ത്ത സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ക​ണ്ട​ക്ട​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള​ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് മ​ധ്യ​മേ​ഖ​ല ഡെ​പ്യൂ​ട്ടി ട്രാ​ന്‍​സ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ളെ ക​യ​റ്റാ​തി​രി​ക്കു​ക, അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ക​ണ്‍​സ​ഷ​ന്‍ ന​ല്‍​കാ​തി​രി​ക്കു​ക, എ​യ​ര്‍ ഹോ​ണ്‍, മ്യൂ​സി​ക് ഹോ​ണ്‍ എ​ന്നി​വ ഘ​ടി​പ്പി​ക്കു​ക, സ്റ്റീ​രി​യോ സി​സ്റ്റം ഘ​ടി​പ്പി​ക്കു​ക, സ്പീ​ഡ് ഗ​വ​ര്‍​ണ​ര്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​തി​രി​ക്കു​ക, ഡ്രൈ​വ​ര്‍, ക​ണ്ട​ക്ട​ര്‍, ക്ലീ​ന​ര്‍ എ​ന്നി​വ​ര്‍ യൂ​ണി​ഫോം, നെ​യിം ബാ​ഡ്ജ് എ​ന്നി​വ ധ​രി​ക്കാ​തി​രി​ക്കു​ക, വാ​ഹ​ന​ത്തി​ന് ഫെ​യ​ര്‍ ചാ​ര്‍​ജ്, വാ​ഹ​ന​ത്തി​ന് പു​റ​ത്ത് സ​മ​യ​പ​ട്ടി​ക എ​ന്നി​വ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​തി​രി​ക്കു​ക എ​ന്നി​വ​യും അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന കു​റ്റ​ങ്ങ​ളാ​ണ്.

അ​നു​വ​ദി​ച്ച ട്രി​പ്പു​ക​ളി​ല്‍ സ​ര്‍​വീ​സ് ന​ട​ത്താ​തി​രി​ക്കു​ക, ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സ് സൂ​ക്ഷി​ക്കാ​തി​രി​ക്കു​ക എ​ന്നി​വ ഉ​ള്‍​പ്പെ​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​വാ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും നി​ര്‍​ദ്ദേ​ശി​ച്ച​താ​യും ഡെ​പ്യൂ​ട്ടി ട്രാ​ന്‍​സ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

Read Previous

സിന്ധു ഉല്ലാസിന്റെ കവിതസമാഹാരം ഡോ. സുനില്‍ പി ഇളയിടം പ്രകാശനം ചെയ്യും.

Read Next

മാവോയിസ്റ്റുകളെ സഹായിക്കുന്നത് മുസ്ലിം തീവ്രവാദികള്‍; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍

error: Content is protected !!