സ്വകാര്യ വ്യക്തി അടച്ചു കെട്ടിയ തോടിന്‍റെ ഭാഗം പഞ്ചായത്തും പൊലീസും ചേർന്ന് പൊളിച്ചു നീക്കി

അരൂർ: സ്വകാര്യ വ്യക്തി അടച്ചു കെട്ടിയ തോടിന്‍റെ ഭാഗം പഞ്ചായത്തും പൊലീസും ചേർന്ന് പൊളിച്ചു നീക്കി. അരൂർ പഞ്ചായത്ത് ആറാം വാർഡിൽ വട്ടക്കേരി പടീപ്പറമ്പ് റോഡിലെ പഞ്ചായത്ത് പൊതു തോട് അരൂർ മണലുംപാറ അനസാണ് കൈയ്യേറി അടച്ചത്. പഞ്ചായത്തിന്‍റെ അനുവാദമില്ലാതെയാണ് തോട്ടിൽ നിർമ്മാണംനടത്തിയിട്ടുള്ളത്. പാലം നിർമ്മാണത്തിനായാണ് അനസ് റോഡിനുവശത്തായി ഉണ്ടായിരുന്ന തോട് അടച്ച് കെട്ടിയത്. അനധികൃത നിർമ്മാണം പൊളിച്ച് നീക്കാൻ ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റ് ബി രത്നമ്മയ്ക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അരൂർ പൊലീസിന്‍റെ സാന്നിദ്ധ്യത്തിൽ അനധികൃത നിർമ്മാണം പൊളിച്ചുനീക്കിയത്.

11 RDads Place Your ads small

Avatar

News Editor

Read Previous

മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നിലവില്‍ പുറത്തുവന്ന ഔദ്യോഗിക കണക്കിനെക്കാളും കൂടുതലാകാമെന്ന് വെളിപ്പെടുത്തല്‍

Read Next

കഞ്ചാവ് വില്‍പ്പന; പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍

error: Content is protected !!