പള്ളിയിലെത്തിയ യുവതിയെ കടന്നു പിടിച്ചു : വൈദികന്‍ അറസ്റ്റില്‍

ലണ്ടന്‍ : പള്ളിയിലെത്തി സംസാരിച്ച്‌ മടങ്ങിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വൈദികന്‍ അറസ്റ്റില്‍. ലണ്ടനിലെ കിങ് എഡ്വേഡ് അവന്യുവിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ വൈദികന്‍ ടോബി ദേവസ്യ(33)യാണ് അറസ്റ്റിലായത്.

കഴിഞ്ഞായാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംസാരിച്ച ശേഷം തിരിഞ്ഞ് നടക്കാന്‍ തുടങ്ങുന്നതിനിടയിലാണ് യുവതിയുടെ പിന്‍ഭാ​ഗത്ത് ഇയാള്‍ സ്പര്‍ശിച്ചത്.

വൈദികന്‍ അപമാനിച്ചുവെന്ന് കാണിച്ച്‌ യുവതി പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പള്ളിമേടയിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് വര്‍ഷം മുമ്ബ് വൈദിക പട്ടം സ്വീകരിച്ച ഫാദര്‍ ടോബി അടുത്തയിടെയാണ് പള്ളിയില്‍ ചുമതലയേറ്റത്.

Subscribe to our newsletter

Leave A Reply

Your email address will not be published.