തിരുവനന്തപുരത്ത് ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നു; പോലീസ് കേസെടുത്തു

തിരുവനന്തപുരം വഞ്ചിയൂര്‍ പാല്‍ക്കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നു. മൃഗാവകാശ പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പൂച്ചയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചെന്ന് പൊലീസ് വ്യക്തമാക്കി. പാല്‍ക്കുളങ്ങരയില്‍ ക്ലബ്ബായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് പൂച്ചയെ കെട്ടിത്തൂക്കി കൊന്നത്. ക്ലബ്ബിലെത്തുന്നവര്‍ മദ്യപിച്ച ശേഷം പൂച്ചയെ കൊല്ലുകയായിരുന്നെന്നാണ് ആരോപണം.

മദ്യപാനവും ചീട്ടുകളിയും ക്ലബ്ബില്‍ പതിവായിരുന്നു. ഇതിനായി ഇവിടെയെത്തിയവര്‍ കഴിഞ്ഞ ദിവസമാണ് പൂച്ചയെ കൊന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മൃഗാവകാശ പ്രവര്‍ത്തക പാര്‍വ്വതി മോഹനാണ് സംഭവം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. പൊലീസിനെ വിവരമറിയിച്ചെങ്കിലും ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെന്ന് പാര്‍വ്വതി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. മൃഗാവകാശ പ്രവര്‍ത്തകരുടെ പരാതിയില്‍ കേസെടുത്തെന്ന് വഞ്ചിയൂര്‍ പൊലീസ് വ്യക്തമാക്കി. സെക്ഷന്‍ 429 പ്രകാരം മൃഗങ്ങളെ ഉപദ്രവിക്കുകയും, കൊല്ലുകയും ചെയ്തതിനും. സെക്ഷന്‍ 268 പ്രകാരം പൊതുശല്യത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

Read Previous

വിദ്യാഭ്യാസ ശാക്തീകരണ യാത്രയ്ക്ക് നെടുമ്പാശ്ശേരിയില്‍ ഫ്‌ളാഗ് ഓഫ്

Read Next

ഈസ്റ്റ് മാറാടിയില്‍ തകര്‍ന്ന സംരക്ഷണ ഭിത്തി പുനര്‍മിക്കാന്‍ 15 ലക്ഷം രൂപ അനുവദിച്ചു; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

error: Content is protected !!