പ്രവാസി ലീഗ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി അബുബക്കര്‍ ഹാജി അനുസ്മരണവും, ഇഫ്ത്താര്‍ സംഗമവും നടത്തി.

മുവാറ്റുപുഴ: പ്രവാസി ലീഗ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മടത്തോടത്ത് അബുബക്കര്‍ ഹാജി അനുസ്മരണവും, ഇഫ്ത്താര്‍ സംഗമവും നടത്തി. സിഎച്ച് മഹലില്‍ പ്രസിഡന്റ് സലിം മുക്കുണ്ണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുല്‍ മജീദ് ഉല്‍ഘാടനം ചെയ്തു.ജില്ലാ വൈസു് പ്രസിഡന്റ് പിഎം അമീര്‍ അലി, ദേശീയ സമിതി അംഗം അഡ്വ: കെഎം ഹസൈനാര്‍, നിയോജക മണ്ഡലം പ്രസിഡന്റ് പിഎ ബഷീര്‍, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് കെകെ അലി,, ജന. സെക്രട്ടറി ഒകെ അലിയാര്‍, ട്രഷറര്‍ അന്‍വര്‍ കൈതാരം, കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് എംഎം അലിയാര്‍ മാസ്റ്റര്‍, ദളിത് ലീഗ് സംസ്ഥാന ട്രഷറര്‍ പിസി രാജന്‍, വനിതാ ലീഗ് ജില്ലാ ജന.സെക്രട്ടറി സാഹിദ അലി, സെക്രട്ടറി നസീമ മൂസ, ഹരിതസംഘം സെക്രട്ടറി റജീന മുഹമ്മദ്. കെപി മുഹമ്മദ് കാഞ്ഞിരക്കാട്ട്, എംപി ഇബ്രാഹിം, സലിം എടയപ്പുറം, നാസര്‍ വലിയ പറമ്പി എന്നിവര്‍ പ്രസംഗിച്ചു.ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ് വിഎച്ച് മുഹമ്മദ് മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി

Read Previous

ടുഡേ ചാണക്യ എക്സിറ്റ് പോള്‍: 306 സീറ്റുകള്‍ നേടി എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വരും

Read Next

306 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് പ്രവചിച്ച് ടൈംസ് നൗ – വിഎംആര്‍ എക്‌സിറ്റ് പോള്‍

Leave a Reply

error: Content is protected !!