പ്രവാസികൾക്ക് കേരളത്തിൽ എത്താൻ പിപിഇ കിറ്റ് മതിയെന്ന് മന്ത്രിസഭാ യോഗം

പ്രവാസികള്‍ക്ക് കേരളത്തിലേക്ക് തിരികെയെത്താന്‍ പിപിഇ കിറ്റുകള്‍ മതിയെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ട്രൂനാറ്റ് പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നതിനാലാണ് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം വേണമെന്ന തീരുമാനം മറ്റിയത്.

വിമാനക്കമ്പനികളാണ് പിപിഇ കിറ്റുകള്‍ ലഭ്യമാക്കേണ്ടതെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. യുഎഇയില്‍ നിലവിലുള്ള റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് തുടരും. ഖത്തറില്‍ നിന്ന് ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്ക് വരാം. കുവൈറ്റ്, സൗദി അറേബ്യ, ബഹ്റിന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വിമാനയാത്ര നടത്താം.

നേരത്തെ ട്രൂനാറ്റ് ടെസ്റ്റ് വേണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ട്രൂനാറ്റ് ടെസ്റ്റിന് അംഗീകാരം നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് പിപിഇ കിറ്റ് മതി എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

Read Previous

മെക്സിക്കോയില്‍ അതിശക്തമായ ഭൂചലനം

Read Next

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 35,760 രൂപയിലെത്തി

error: Content is protected !!