പ്ര​ഗ്യാ സിം​ഗ് താ​ക്കൂ​റി​ന്‍റെ വ​സ​തി​യി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ത്ത്: ഉ​റു​ദു ഭാ​ഷ​യി​ലു​ള്ള ക​ത്തി​നൊ​പ്പം തി​രി​ച്ച​റി​യാ​നാ​കാ​ത്ത പൊ​ടി​യും

PRAGYA SINGH TAKOOR, PAPER

ഭോ​പ്പാ​ല്‍: ബി​ജെ​പി എം​പി പ്ര​ഗ്യാ സിം​ഗ് താ​ക്കൂ​റി​ന്‍റെ വ​സ​തി​യി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ത്ത്. ഉ​റു​ദു ഭാ​ഷ​യി​ലു​ള്ള ക​ത്തി​നൊ​പ്പം തി​രി​ച്ച​റി​യാ​നാ​കാ​ത്ത പൊ​ടി​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഭോ​പ്പാ​ല്‍ എം​പി​യു​ടെ വീ​ട്ടി​ലെ ജീ​വ​ന​ക്കാ​രാ​ണ് ക​ത്ത് ക​ണ്ടെ​ത്തി​യ​ത്.

വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച്‌ മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി. വീ​ടും പ​രി​സ​ര​വും പോ​ലീ​സ് സം​ഘം പ​രി​ശോ​ധി​ച്ചു. ക​ത്തും തി​രി​ച്ച​റി​യാ​ത്ത പൊ​ടി​യും ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ലാ​ബോ​റ​ട്ട​റി(​എ​ഫ്‌എ​സ്‌എ​ല്‍) സം​ഘ​ത്തി​ന് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​റു​ദു ക​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ ഇ​ന്ത്യാ ടു​ഡേ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ല്‍ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളും ക​ത്തി​ലു​ണ്ട്. ചി​ത്ര​ങ്ങ​ള്‍ ചു​വ​ന്ന പെ​ന്‍ ഉ​പ​യോ​ഗി​ച്ച്‌ വെ‌​ട്ടി​യി​രി​ക്കു​ന്ന​തും കാ​ണാ​ന്‍ ക​ഴി​യും.

തീ​വ്ര​വാ​ദി​ക​ളാ​കാം ക​ത്ത് അ​യ​ച്ച​തെ​ന്ന് പ്ര​ഗ്യാ താ​ക്കൂ​ര്‍ പ്ര​തി​ക​രി​ച്ചു. എ​ന്നാ​ല്‍ ഇ​ത്ത​രം ഭീ​ഷ​ണി​ക​ളി​ല്‍ ഭ​യ​ക്കു​ന്നി​ല്ലെ​ന്നും ഭോ​പ്പാ​ല്‍ എം​പി കൂ​ട്ടി​ച്ചേ​ര്‍​ത്തു. സം​ഭ​വ​ത്തി​ല്‍ സെ​ഷ​ന്‍ 326, 507 പ്ര​കാ​രം ഭോ​പ്പാ​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ആ​രെ​യും പി​ടി​കൂ​ടി​യി​ട്ടി​ല്ല.

Read Previous

സ്വര്‍ണ വില കുറഞ്ഞു

Read Next

മരടിലെ പൊ​ടി​ശ​ല്യം ഒ​ഴി​വാ​ക്കാ​നാ​യി വെ​ള്ളം ത​ളി​ച്ചു തു​ട​ങ്ങി

error: Content is protected !!