ആവേശത്തിലാക്കി പ്രഭാസ്; ഗ്ലാമർ ലുക്കിൽ ശ്രദ്ധ കപൂർ

പ്രഭാസും ശ്രദ്ധ കപൂറും പ്രധാന വേഷത്തിലെത്തുന്ന ‘സാഹോ’യിലെ ‘സൈക്കോ സയ്യാൻ’ എന്ന ഗാനത്തിന്റെ ടീസർ എത്തി. തകർപ്പൻ ഡാൻസ് നമ്പരായാണ് ഗാനം എത്തുന്നത്. മദൻ കാർക്കിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് തനിഷ്ക് ബാഗ്ജിയാണ്. ധ്വനി ഭാനുഷലിയാണു ഗാനം ആലപിച്ചിരിക്കുന്നത്.

ഗ്ലാമർ ലുക്കിൽ ശ്രദ്ധയുടെ തകർപ്പൻ ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. ഗാനത്തിന്റെ പൂർണരൂപത്തിനു വേണ്ടി കാത്തിരിക്കുകയാണെന്നാണ് ആരാധകരുടെ പ്രതികരണം. ഹിന്ദി, തമിഴ് ടീസറുകളാണ് യൂട്യൂബിൽ എത്തിയത്. മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. പ്രഭാസ് നിരാശപ്പെടുത്തില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

തമിഴ്, ഹിന്ദി, തെലുങ്ക് എന്നിങ്ങനെ മൂന്നു ഭാഷകളിലായാണ് ചിത്രം തീയറ്ററിലെത്തുക. ചിത്രത്തിന്റെ ടീസറിനും വൻവരവേൽപ്പായിരുന്നു ലഭിച്ചത്. എണ്‍പതുമില്യണിലധികം പേരാണ് ചിത്രത്തിന്റെ വിവിധ ഭാഷകളിലുള്ള ടീസർ കണ്ടത്. പ്രഭാസിന്റെ ബോളിവുഡിലേക്കുള്ള ചുവടുവെപ്പായാണ് ആരാധകർ വിലയിരുത്തുന്നത്. സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 15നു തീയറ്ററിലെത്തും.

11 RDads Place Your ads small

Avatar

News Editor

Read Previous

വട്ടാണല്ലേ? എന്നോട് കുറെപ്പേര് ചോദിച്ചു?”: അനുശ്രീ

Read Next

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 106 ദിവസം ഫ്രീസറിലൊളിപ്പിച്ചു

error: Content is protected !!