കോവിഡ് 19 : വിദേശത്തുനിന്നെത്തിയ നടന്‍ പ്രഭാസ് സെല്‍ഫ് ക്വാറന്റൈനില്‍;  ആരാധകരോട് സുരക്ഷിതരായിരിക്കാന്‍ ആഹ്വാനം

RASHTRADEEPAM,prabhas,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

വിദേശത്തുനിന്നെത്തിയ നടന്‍ പ്രഭാസ് സെല്‍ഫ് ക്വാറന്റൈനില്‍;  ആരാധകരോട് സുരക്ഷിതരായിരിക്കാന്‍ ആഹ്വാനം

വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി. രാജ്യത്ത് കോവിഡ് 19 പകരുന്ന സാഹചര്യത്തിലാണ്  താരം ക്വാറന്റെനില്‍ കഴിയാന്‍ തീരുമാനിച്ചത്. ഇക്കാര്യം പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്. എല്ലാവരും ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെകെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രഭാസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജോര്‍ജ്ജിയയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗ് സംഘം ഹൈദരാബാദില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് വീട്ടില്‍ നിരീക്ഷണത്തില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചത്.ചിത്രത്തിലെ നായിക പൂജ ഹെഡ്‌ഗെ നേരത്തെ രാജ്യത്ത് എത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ താന്‍ സ്വയം ക്വാറന്റൈനില്‍ പോവുകയാണെന്ന് വ്യക്തമാക്കി പൂജ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

Read Previous

ബാറുകള്‍ പൂട്ടണമെന്ന് ആവർത്തിച്ച് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ

Read Next

രാജ്യത്ത് ജ​ന​താ ക​ര്‍​ഫ്യൂ​വി​ന് തു​ട​ക്ക​മാ​യി

error: Content is protected !!