പോസ്റ്റൽ വോട്ട് നൽകിയില്ല: രണ്ട് പൊലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ

കാസർകോട്: ബേക്കലിൽ യുഡിഎഫ് അനുഭാവികളായ 33 പൊലീസുദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന ആരോപണത്തിൽ രണ്ട് പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ.

എഎസ്ഐ റാങ്കിലുള്ള റൈറ്റർ ശശി, സിപിഒ സുരേഷ് എന്നിവർക്കെതിരെയാണ് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. സിപിഒയായ സുരേഷ് പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗമാണ്.

അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഡിജിപി ലോക്നാഥ് ബെഹ്‍റയ്ക്ക് റിപ്പോർട്ട് നൽകി. മെയ് 12-നാണ് പോസ്റ്റൽ വോട്ടിന് അപേക്ഷ നൽകിയത്. 16-നാണ് അപേക്ഷ പോസ്റ്റ് ഓഫീസിൽ എത്തിയത്. പക്ഷേ, 24-ന് മാത്രമേ കളക്ടറേറ്റിലെ സെക്ഷനിൽ അപേക്ഷ എത്തിയുള്ളൂ. അപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. ഇത് പൊലീസുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നാണ് കണ്ടെത്തൽ.

Subscribe to our newsletter

Leave A Reply

Your email address will not be published.