കുന്ദമംഗലത്ത് അഗതി മന്ദിരത്തിലെ വിദ്യാര്‍ഥിയെ പീഡിപ്പിച്ച യൂത്ത് ലീഗ് നേതാവ് പിടിയില്‍

കോഴിക്കോട്: അഗതി മന്ദിരത്തിലെ വിദ്യാര്‍ഥിയെ പീഡനത്തിനിരയാക്കിയ കേസില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍. യൂത്ത് ലീഗ് മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പുല്ലാളൂര്‍ ചെരച്ചോറ മീത്തല്‍ മുഹമ്മദ് റാഫിയെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മടവൂര്‍ സി എം മഖാമിന് കീഴിലെ അഗതി മന്ദിരത്തിലെ വിദ്യാര്‍ഥിയെ കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

കുന്ദമംഗലം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് കാറിന്റെ ഉടമയെ കണ്ടെത്തിയപ്പോള്‍ മൂന്ന് മാസം മുമ്പ് മുഹമ്മദ് റാഫിക്ക് ഇത് വാങ്ങിയതായി കണ്ടെത്തി. തുടര്‍ന്നാണ് റാഫിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജറാക്കിയ റാഫിയെ14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പള്ളിയില്‍ നിന്നും മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റുകയും ആളൊഴിഞ്ഞ കുന്നിന്‍ പ്രദേശത്ത് എത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതി. പള്ളിക്ക് സമീപം ഇറക്കി വിട്ട് മടങ്ങുന്നതിനിടെ വിദ്യാര്‍ഥി കാറിന്റെ നമ്പര്‍ ശ്രദ്ധിക്കുകയും വിവരം രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു.

11 RDads Place Your ads small

Avatar

News Editor

Read Previous

ഓ​ട്ട​ത്തി​നി​ട​യി​ല്‍ ബ​സി​നു തീ​പി​ടി​ച്ചു

Read Next

500 ഓളം ഒഴിവുകള്‍, ജൂലൈ 13 ന് കാക്കനാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, തൊഴില്‍ മേള സംഘടിപ്പിക്കുന്നു

error: Content is protected !!