മാധ്യമപ്രവര്‍ത്തകനെ മുഖത്തടിച്ചും തെറിവിളിച്ചും പോലീസുകാരി, മാനസികാസ്വാസ്ഥ്യമെന്ന് പൊലീസ്.

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന് നേരെ വനിതാ പോലീസിന്റെ കൈയേറ്റവും തെറിവിളിയും. ജയ്ഹിന്ദ് ചാനലിന്റെ ക്യാമറാമാനെയാണ് വനിതാ പോലീസ് കൈയ്യേറ്റം ചെയ്തതും തെറിവിളിച്ചതും. മുഖത്തടിയേറ്റ ക്യാമറാമാന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ ചരമവാര്‍ഷികം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. നിയമസഭയ്ക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം. വാഹനം മാറ്റിയിടണമെന്ന് ആവശ്യപ്പെട്ട് പോലീസുകാരി ഒരു പ്രകോപനവുമില്ലാതെ വിപിന്റെ മുഖത്ത് അടിക്കുകയായിരുന്നു. പോലീസുകാരിയെ തടയാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടും അവര്‍ തെറിവിളിച്ചു.സംഭവത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പുറമെ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

Related News:  അതിർത്തി മേഖലയിൽ കാട്ടുപാതകളിലൂടെയുള്ള കഞ്ചാവ് കടത്ത് വ്യാപകമാകുന്നു

അതേ സമയം മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച പൊലീസുകാരിക്ക് മാനസികാസ്വാസ്ഥ്യമെന്ന് പൊലീസ്. അസുഖത്തെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു പൊലീസുകാരി. തിരികെ പ്രവേശിപ്പിച്ചപ്പോള്‍ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്നതിനാലാണ് നിയമസഭയ്ക്ക് മുന്നില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചതെന്നും കമ്മീഷണര്‍ ഓഫീസ് വ്യക്തമാക്കി.

Read Previous

ജയിലുകള്‍ തിങ്ങിനിറയുന്നത് ഒഴിവാക്കാന്‍ പ്രൊബേഷന്‍ സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

Read Next

പരിഹാരം ഉണ്ടാകുംവരെ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടരുമെന്ന് യാക്കോബായ സഭ

error: Content is protected !!