പാറമടയില്‍ മാലിന്യവുമായെത്തിയ ലോറി കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് പിടികൂടി

പെരുമ്പാവൂര്‍: പുല്ലുവഴി ജയകേരളം എല്‍.പി സ്‌കൂളിന് സമീപം പാറമടയിലെ ശുദ്ധജലത്തിലേക്ക് മാലിന്യം തള്ളാനെത്തിയ ലോറി പോലീസ് പിടികൂടി. ജില്ലാ കളക്ടര്‍ എസ്.സുഹാസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കുറുപ്പുംപടി പോലീസ് മാലിന്യവുമായെത്തിയ ടോറസ് ലോറി പിടിച്ചെടുത്തത്. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം. രായമംഗലം വില്ലേജ് പരിധിയിലുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുളള പാറമടയിലാണ് ഉടമയുടെ അനുവാദത്തോടെ മാലിന്യം തള്ളാന്‍ ലോറി എത്തിയത്. നിലവില്‍ പാറമടയിലുള്ള ശുദ്ധജലമാണ് സമീപവാസികള്‍ ഉപയോഗിക്കുന്നത്. ഇതിലേക്ക് കഴിഞ്ഞ ദിവസം ഒരു ലോഡ് മാലിന്യം തള്ളിയിരുന്നു. പാറമട നികത്തിയെടുക്കുന്നതിന്റെ ഭാഗമാണ് മാലിന്യ നിക്ഷേപമെന്നാണ് നാട്ടുകാരുടെ ആരോപണം. ഇന്നലെ വീണ്ടും മാലിന്യവുമായെത്തിയതോടെയാണ് നാട്ടുകാര്‍ സംഘടിച്ച് വണ്ടി തടഞ്ഞത്. തുടര്‍ന്ന് തഹസില്‍ദാര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരേയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

Read Previous

പച്ചക്കറിക്കടയില്‍ മോഷണത്തിന് കയറിയ കള്ളന്‍ മോഷ്ടിച്ചത് സവാളയും വെളുത്തുള്ളിയും

Read Next

ദൃശ്യങ്ങള്‍ ദിലീപിന് കാണാം നല്‍കില്ലന്ന് സുപ്രീംകോടതി

error: Content is protected !!